UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമീപകാലത്തെ എല്ലാ പിഎസ്‌സി നിയമനങ്ങളും അന്വേഷിക്കണം, നിലവിലെ അവസ്ഥ അത്യന്തം നിരാശാജനകം: പരീക്ഷാത്തട്ടിപ്പില്‍ ഹൈക്കോടതി

നാലാം പ്രതി സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ പ്രതികരണം.

പിഎസ്‌സി പരീക്ഷാത്തട്ടിപ്പില്‍ വിപുലമായി അന്വേഷണം ആവശ്യമെന്ന് ഹൈക്കോടതി. ക്രമക്കേടില്‍ സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും നിലവിലെ അവസ്ഥ അത്യന്തം നിരാശാജനകമാണെന്നും കോടതി നിരീക്ഷിച്ചു. സമീപകാലത്തെ എല്ലാ പിഎസ്‌സി നിയമനങ്ങളും അന്വേഷിക്കണമെന്നും എങ്കിലെ ജനവിശ്വാസം വീണ്ടെടുക്കാനാവൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ പിഎസ്‌സി പരീക്ഷയിലൂടെ അനര്‍ഹര്‍ ജോലിയില്‍ കയറുന്നത് തടയണമെന്നും കൂട്ടിച്ചേര്‍ത്തു.

നാലാം പ്രതി സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ പ്രതികരണം. സഫീറിന്റെ ജാമയാപേക്ഷ ഹൈക്കോടതി തള്ളി.സഫീറടക്കം എല്ലാ പ്രതികളും പത്ത് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നും കോടതി നര്‍ദേശിച്ചു. സഫീറടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ നേതാക്കളായ ശിവഞ്ജിത്തും നസീമും പിഎസ്‌സി നടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തിക പരീക്ഷയില്‍ ആദ്യ റാങ്കുകളില്‍ വിന്നിരുന്നു. പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപണത്തെ ത്ുടര്‍ന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ജയിലില്‍ വച്ചുള്ള ചോദ്യം ചെയ്യലില്‍ കോപ്പിയടി സമ്മതിച്ച പ്രതികള്‍, തട്ടിപ്പ് എങ്ങനെയാണ് ആസൂത്രണം നടത്തിയതെന്ന് വ്യക്തമാക്കിയിരുന്നില്ല.

Read: “നിങ്ങള്‍ ഉരുക്ക് മനുഷ്യനാണ്, നിങ്ങളെ പോലുള്ള നേതാവിനെ കിട്ടിയ ഈ രാജ്യം അനുഗ്രഹിക്കപ്പെട്ടിരിക്കയാണ്”: അമിത് ഷായെ പ്രശംസകൊണ്ടുമൂടി മുകേഷ് അംബാനി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍