UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒമ്പത് മണിക്കുശേഷം തിരുവനന്തപുരത്തുനിന്ന് മലബാറിലേക്ക് ട്രെയിനില്ല ;മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പ്രത്യേകിച്ച് കാരണങ്ങളില്ലാതെയുള്ള റെയില്‍വേ നടപടി റെയില്‍വെ യാത്രക്കാരെ ദുരിതത്തിലാക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു.

അമൃത, രാജറാണി എക്‌സ്പ്രസുകളെ വ്യത്യസ്ത ട്രെയിനുകളാക്കി ട്രെയിന്‍ സമയം നേരത്തെയാക്കിയ റെയില്‍വേ നടപടിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേദയാ കേസെടുത്തു. ട്രെയിനുകള്‍ രണ്ടാക്കിയ നടപടി യാത്രക്കാരെ ദുരിതത്തിലാക്കി എന്ന കാരണത്താലാണ് കേസെടുത്തിരിക്കുന്നത്.

പ്രത്യേകിച്ച് കാരണങ്ങളില്ലാതെയുള്ള റെയില്‍വേ നടപടി റെയില്‍വെ യാത്രക്കാരെ ദുരിതത്തിലാക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു. രണ്ട് ട്രെയിനുകളും സ്വതന്ത്ര ട്രെയിനുകളാക്കി മാറ്റിയതോടെ അരമണിക്കൂര്‍ ഇടപെട്ട് മൂന്ന് ട്രെയിനുകളാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത്. രാത്രി 9 മുതല്‍ 11 വരെ ട്രെയിനുകളില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തും.

വ്യാഴാഴിച്ച മുതലാണ് തിരുവനന്തപുരം-മധുര,മധുര -തിരുവനന്തപുരം അമൃത എക്‌സ്പ്രസും കൊച്ചുവേളി-നിലമ്പൂര്‍,നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസും പ്രത്യേകം ട്രെയിനുകളായി ഓടാന്‍ തുടങ്ങിയത്.

ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജറോടും, ചെനൈ ഡിവിഷന്‍ മാനേജറോടും മനുഷ്യവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍