UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ആസിഡ് കുടിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം.

കാട്ടാക്കട കല്ലാമത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആസിഡ് കുടിച്ച് ആത്മഹത്യചെയ്തു. ഏഴാംമൂഴിയില്‍ തടത്തരിക്ക് വീട്ടില്‍ ശിവാനന്ദനാണ് (55) ഭാര്യ നിര്‍മ്മലയെ (47) കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. രാവിലെ പാത്രം കഴുകുകയായിരുന്ന നിര്‍മ്മലയുടെ കഴുത്തില്‍ വെട്ടുകത്തികൊണ്ട് വെട്ടിയതിന് ശേഷമാണ് ശിവാനന്ദന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആസിഡ് കുടിച്ച ശിവാനന്ദനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏഴുവര്‍ഷമായി നിര്‍മ്മലയോട് പിണങ്ങി കഴിഞ്ഞിരുന്ന ശിവാനന്ദന്‍ മറ്റൊരു വിവാഹവും കഴിച്ചിരുന്നു.

അവരെയും ഉപേക്ഷിച്ചതിന് ശേഷം സഹോദരിയുടെ വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. പഞ്ചായത്ത് അനുവദിച്ച വീടുമായി ബന്ധപ്പെട്ട് ശിവാന്ദനും നിര്‍മ്മലയും തര്‍ക്കമുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍