UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ആരോഗ്യസ്ഥിതിക്ക് യാതൊരു കുഴപ്പവുമില്ല, 110 വയസ്സുവരെ ഞാന്‍ ജീവിക്കും’: അനുയായികള്‍ക്ക് തന്റെ ആയുസ്സ് പ്രവചിച്ച് ദലൈലാമയുടെ ഉറപ്പ്

ഏപ്രിലിലായിരുന്നു ദലൈലാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഒട്ടേറേ വ്യാജ വാര്‍ത്തകള്‍ പരന്നിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ പരന്ന വാര്‍ത്തകളില്‍ ആശങ്കയിലായ അനുയായികള്‍ക്കുള്ള സന്ദേശവുമായി തിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈലാമ. ചെസ്റ്റ് ഇന്‍ഫെക്ഷനെ തുടര്‍ന്ന് ദലൈലാമയെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് പല വാര്‍ത്തകളും പരന്നിരുന്നു. ഇതിനെ തള്ളിയാണ് ദലൈലാമ തന്റെ ആയുസ്സ് പ്രവചിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 18ന് മിനോസോട്ട തിബറ്റന്‍ അസോസിയേഷന്‍ അംഗങ്ങള്‍ വോന്‍ നഗ്രി മോണാസ്ട്രിയില്‍ നിന്നുള്ള ഒരു വീഡിയോ വൈറലാണ്. ആരോഗ്യസ്ഥിതിയെ സംബന്ധിച്ച ദലൈലാമ സംസാരിക്കുന്നതിന്റെ വീഡിയോയാണിത്‌. ഏപ്രിലിലായിരുന്നു ദലൈലാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഒട്ടേറേ വ്യാജ വാര്‍ത്തകള്‍ പരന്നിരുന്നു. ഇപ്പോള്‍ ഈ വീഡിയോ എത്തിയതിനെ തുടര്‍ന്ന് ലോകം മുഴുവനുമുള്ള അനുയായികള്‍ ആശ്വാസത്തിലാണ്.

60 ലക്ഷത്തോളം പേരാണ് ആ വീഡിയോ കണ്ടത്. തന്റെ ആരോഗ്യസ്ഥിതിക്ക് യാതൊരു കുഴപ്പവുമില്ലെന്നും 110 വയസ്സുവരെ താന്‍ ജീവിക്കുമെന്നുമാണ് വീഡിയോയില്‍ ദലൈലാമ വീഡിയോയില്‍ പറയുന്നത്. ഇന്ത്യാ ഗവണ്‍മെന്റ് തന്റെ ആരോഗ്യകാര്യത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിനോസോട്ട തിബറ്റന്‍സ് പുറത്തുവിട്ട സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത്, അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പട്ട രീതിയിലാണെന്നാണ്.

Read: ലിയണാര്‍ഡോ ഡികാപ്രിയോ ഇന്നിന്റെ പോരാളി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍