UPDATES

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യപേക്ഷ നാളെ പരിഗണിക്കും

തിരുവനന്തപുരം സിജെഎം കോടതിയിലാണ് ശ്രീറാം ജാമ്യ അപേക്ഷ നല്‍കിയത്.

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ജാമ്യപേക്ഷ നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ശ്രീറാം ജാമ്യ അപേക്ഷ നല്‍കിയത്. ശ്രീറാമിന്റെ ജാമ്യപേക്ഷ നാളെ പരിഗണിക്കും. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവന്തപുരം സബ് ജയിലേക്ക് മാറ്റി. നടപടിക്രമത്തിന്റെ ഭാഗമായിട്ടാണ് മാറ്റിയത്. പിന്നീട് ഇവിടെ നിന്നും മെഡിക്കല്‍ കോളേജ് പോലീസ് സെല്‍ വാര്‍ഡിലേക്ക് മാറ്റുമെന്നും വിവരമുണ്ട്.

ശ്രീറാമിന്റെ കിംസ് ആശുപത്രിയിലെ ഡീലക്‌സ് റൂം ചികിത്സ വിവാദമായതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ന്ന് പോലീസ് കിംസ് ആശുപത്രിയില്‍ എത്തുകയും നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് 5.30ഓടെ ആംബുലന്‍സില്‍ ജില്ലാ മജിസട്രേറ്റിന്റെ മുമ്പില്‍ എത്തിച്ചിരുന്നു. മുഖത്ത് മാസ്‌ക് ധരിച്ചിരുന്നു ശ്രീറാമിനെ സ്ട്രക്ച്ചറില്‍ കിടത്തിയായിരുന്ന ആംബുലന്‍സിലേക്ക് കയറ്റിയത്.

വഞ്ചിയൂരിലെ ജില്ലാ മജിസ്്രേടന്റെ വസതിയില്‍ എത്തിച്ചായിരുന്നു ശ്രീറാമിന്റെ ആരോഗ്യനില പരിശോധിച്ചത്. ആംബുലന്‍സിലേക്ക് മജിസ്‌ട്രേറ്റ് നേരിട്ട് എത്തിയായിരുന്നു പരിശോധന നടത്തിയത്. ശ്രീറാമിനൊപ്പം ചികിത്സിച്ച ഡോക്ടറുമാരുമുണ്ടായിരുന്നു. ശ്രീറാമിന് ഗൗരവമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് മജിസ്ട്രേറ്റ് കണ്ടെത്തിയത്. കൂടാതെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ ആവശ്യമില്ലെന്നും സബ് ജയിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കി. സബ്ജയിലില്‍ സൂപ്രണ്ടിന്റെ നടപടിക്രമം കഴിഞ്ഞതിന് ശേഷം ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ സെല്‍വാര്‍ഡിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

റിമാന്‍ഡ് പ്രതിയായ ശ്രീറാം തിരുവന്തപുരത്തെ കിംസ് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളുള്ള 923 ാം നമ്പര്‍ മുറിയില്‍ (ഡീലക്സ് റൂം) അടുപ്പക്കാര്‍ക്കും സുഹൃത്തുക്കളായ ഡോക്ടര്‍മാരുടെയും പരിചരണത്തിലാണ് കഴിയുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആത്യാഡംബര സൗകര്യങ്ങളുള്ള ഈ മുറി സാധാരണ ആശുപത്രി മുറിയേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള, പത്ത് പേര്‍ക്ക് വരെ ഒരുമിച്ചിരിക്കാവുന്ന വലിയ സൗകര്യങ്ങളുള്ളതാണ്. ഇതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടന പ്രതിഷേധിച്ചിരുന്നു. കൂടാതെ ബഷീറിന്റെ ബന്ധുക്കളും ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു.

Read: ഡീലക്സ് റൂമിലെ സുഖവാസം അവസാനിച്ചു, മെഡിക്കല്‍ കോളേജിലേക്കുമല്ല, ശ്രീറാം വെങ്കിട്ടരാമന്‍ ഇനി സബ് ജയിലില്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍