‘നിങ്ങളുടെ കൂടി സ്വപ്‌നമാണിത്. ഞാന്‍ തിരിച്ചു വരുകയാണ്. അടുത്ത് തന്നെ നിങ്ങളുടെ അടുത്ത് എത്തും.’ അര്‍ണാബ്
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയുടെ പുതിയ ചാനല്‍ ‘റിപ്പബ്ലിക് ടിവി’ യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫസ്റ്റ് ലുക്ക് വീഡിയോയില്‍ അര്‍ണാബ് തന്റെ പ്രേക്ഷകര്‍ക്ക് എഴുത്തുന്ന ഒരു കത്തിന്റെ ദൃശ്യവും അതിലെ വരികള്‍ അദ്ദേഹത്തിന്റെ തന്നെ ശബ്ദത്തില്‍ വോയീസ് ഓവറുമാണുള്ളത്.
‘ഞാന്‍ ശരിക്കും നിങ്ങളെ മിസ് ചെയ്യുന്നുണ്ട്. ഞാനും എന്റെ ടീമും ഈ (റിപ്പബ്ലിക് ടിവി) സ്വപ്‌നത്തിനായിട്ടുള്ള കഷ്ടപ്പാടിലായിരുന്നു. നിങ്ങളുടെ കൂടി സ്വപ്‌നമാണിത്. ഞാന്‍ തിരിച്ചു വരുകയാണ്. അടുത്ത് തന്നെ നിങ്ങളുടെ അടുത്ത് എത്തും.’ എന്നാണ് വീഡിയോയില്‍ അര്‍ണാബ് പറയുന്നത്.
റിപ്പബ്ലിക് ടിവി, എആര്‍ജി ഔട്ടലൈര്‍ മീഡിയ-ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വീസ് എന്നാണ് ന്യൂസ് ചാനലിനെ കുറിച്ച് വീഡിയോയില്‍ കാണിക്കുന്നത്. കൂടാതെ #ArnabWithYouSoon എന്ന ഹാഷ്ടാഗും വീഡിയോയില്‍ കാണിക്കുന്നുണ്ട്.