ചയ്യയുടെ അന്വേഷണ രീതി ഇരയായവരെ പരിഗണിച്ചുകൊണ്ടുള്ളതാണ്. പ്രത്യേകിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തില്‍
നിര്‍ഭയ കേസ് അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് ധീരതയ്ക്കും നേതൃപാടവത്തിനുമുള്ള മക്കെയ്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്. 2012ലെ നിര്‍ഭയ കേസ് അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ചയ്യ ശര്‍മ്മയ്ക്ക് ഈ വര്‍ഷത്തെ ധീരതയ്ക്കും നേതൃപാടവത്തിനുമുള്ള മക്കയ്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്.
മക്കയ്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസ്താവനയില്‍ ചയ്യയെകുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ‘മനുഷ്യാവകാശങ്ങളുടെ ഉറച്ച സംരക്ഷകയായ ചയ്യ, തന്റെ 19 വര്‍ഷം നീളുന്ന ഒദ്യോഗിക ജീവിതത്തില്‍ നിരവധി ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നല്‍കുകയും, മനുഷ്യാവകാശ സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. ചയ്യയുടെ അന്വേഷണ രീതി ഇരയായവരെ പരിഗണിച്ചുകൊണ്ടുള്ളതാണ്. പ്രത്യേകിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തില്‍’
‘പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി എന്ന നിലയ്ക്ക് ചയ്യ തീര്‍ത്തും കൃത്യതയോടെയാണ് കേസ് കൈകാര്യം ചെയ്തിട്ടുള്ളത്. പെട്ടെന്ന് തീരുമാനങ്ങളെടുത്ത്, കൃത്യമായ നിര്‍ദേശങ്ങള്‍ നല്കി, വിവിധ സംഘങ്ങളെ കണ്ണിചേര്‍ത്താണ് അത് ചെയ്തത്. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടിക്കാന്‍ ചയ്യക്ക് കഴിഞ്ഞെന്നും’ പ്രസ്താവനയില്‍ പറയുന്നുണ്ട്.
നിരവധി ക്രിമിനല്‍ കേസുകള്‍ വിജയകരമായി കൈകാര്യം ചെയ്ത ചയ്യയുടെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കേസുകളിലൊന്നായിരുന്നു നിര്‍ഭയ കേസ്. പ്രതികളായ ആറു പേരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിനും ലൈംഗിക അക്രമത്തിനുമെതിരെയുള്ള വകുപ്പുകളായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയത്.