UPDATES

സീനിയോറിറ്റി പരിഗണിച്ചുള്ള നിയമനം വേണം, സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ ഉപാധിവെച്ച് ജേക്കബ് തോമസ്

എന്നാല്‍ വിജിലന്‍സ് അന്വേഷണവും കേസുകളും നിലവിലുള്ള സാഹചര്യത്തില്‍ പ്രധാന തസ്തികയില്‍ ജേക്കബ് തോമസിനെ നിയമിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

കേഡര്‍ റൂള്‍സ് അനുസരിച്ചുള്ള നിയമനമാണെങ്കില്‍ സര്‍വീസില്‍ തിരിച്ച് കയറുന്നത് പരിഗണിക്കുമെന്ന് ജേക്കബ് തോമസ്. തന്റെ സീനിയോറിറ്റിയും കേഡര്‍ റൂള്‍സ് അനുസരിച്ചുള്ള നിയമനവുമാണെങ്കില്‍ സര്‍വീസില്‍ തിരിച്ച് കയറുന്നത് പരിഗണിക്കുമെന്നാണ് ജേക്കബ് തോമസ് പ്രതികരിച്ചത്. നിലവിലെ സിവില്‍ സര്‍വീസ് നിയമം തനിക്ക് അനുകൂലമാണ്. ഡിജിപി റാങ്കിലുള്ളയാളെ എവിടെ നിയമിക്കണമെന്നതിന് വ്യക്തമായ ചട്ടം നിലവിലുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.

എന്നാല്‍ വിജിലന്‍സ് അന്വേഷണവും കേസുകളും നിലവിലുള്ള സാഹചര്യത്തില്‍ പ്രധാന തസ്തികയില്‍ ജേക്കബ് തോമസിനെ നിയമിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ജേക്കബ് തോമസിന്റെ നിയമനം സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടാകുമെന്നാണ് വിവരം. കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡിയായി അദ്ദേഹത്തെ നിയമിക്കാം എന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. നിയമനം ഉള്‍പ്പെടെ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

ജേക്കബ് തോമസിന്റെ സ്വയം വിരമിക്കല്‍ (വിആര്‍എസ്) അപേക്ഷ പരിഗണിക്കാനാവില്ലെന്നു കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം കഴിഞ്ഞ ദിവസം സര്‍ക്കാരിനെ അറിയിച്ചിരുന്നു. സ്വയം വിരമിക്കുന്നതിന് സര്‍വീസിലിരിക്കെ 3 മാസം മുമ്പ് നോട്ടിസ് നല്‍കണം. നടപടിക്രമം പാലിക്കാത്തതിനാല്‍ വിആര്‍എസ് അനുവദിക്കാനാവില്ലെന്നാണ് അറിയിച്ചത്. വിആര്‍എസ് നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തിരുന്നു.

ഇത്രയും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഏറെക്കാലം സസ്‌പെന്‍ഷനില്‍ നിര്‍ത്താനാവില്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയെത്തുടര്‍ന്നാണ് തിരിച്ചെടുക്കാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കിയത്. തുടര്‍ന്ന് 2017 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കേരള സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

Read: ചെയ്ത തെറ്റ് തിരുത്താന്‍ തയ്യാറാകാതിരുന്ന കര്‍ദിനാളിന് കിട്ടിയ ശിക്ഷ; ഇത് മാര്‍ ആലഞ്ചേരിയുടെ വന്‍ വീഴ്ച

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍