UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ എന്‍എന്‍ വോറ രാജിവച്ചു

വോറ നേരത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായും പ്രതിരോധ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1997-98 കാലഘട്ടത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഐ കെ ഗുജറാലിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു

തന്റെ കാലാവധി അവസാനിക്കാന്‍ പത്ത് മാസം കൂടി ബാക്കിയുള്ളപ്പോള്‍ ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ എന്‍എന്‍ വോറ രാജിവച്ചു. 2008 ജൂണ്‍ 25ന് എസ്‌കെ സിന്‍ഹയില്‍ നിന്നും പദവി ഏറ്റെടുത്ത വോറ തന്റെ രണ്ടാമത്തെ കാലഘട്ടമാണ് ഇതേ പദവിയിലിരുന്നിരുന്നത്.

വോറ വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി ഇക്കഴിഞ്ഞ ജൂലൈയിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആഭ്യന്തര വകുപ്പ് ഇത് തള്ളിയിരുന്നു. ഗവര്‍ണറുടെ ഓഫീസില്‍ നിന്നും ഇത് സംബന്ധിച്ച് കത്തുകളൊന്നും ലഭിച്ചില്ലെന്നാണ് അന്ന് അവര്‍ അറിയിച്ചത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ വോറയ്ക്ക് പകരം നിയമനം നടത്താന്‍ ഏതാനും മാസങ്ങളായി തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നാണ് അറിയുന്നത്.

വോറ നേരത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായും പ്രതിരോധ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1997-98 കാലഘട്ടത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഐ കെ ഗുജറാലിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. 81കാരനായ വോറയ്ക്ക് രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍