UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയു, എന്‍ഡിഎ-യില്‍ ചേര്‍ന്നു

ജെഡിയു ദേശീയ എക്സിക്യുട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച പ്രമേയം പാസ്സാക്കി

നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയു, എന്‍ഡിഎ-യില്‍ ചേര്‍ന്നു. ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ പാട്‌നയിലെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ജെഡിയു ദേശീയ എക്സിക്യുട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച പ്രമേയം പാസ്സാക്കി. ഇതോടെ ജെഡിയുവിന് കേന്ദ്രസഭയില്‍ ഇടം നേടാനുള്ള സാധ്യത വര്‍ധിച്ചു. ശരത് യാദവ് ഉള്‍പ്പടെയുള്ളവരുടെ എതിര്‍പ്പ് അവഗണിച്ചാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ-യില്‍ചേര്‍ന്നത്.

അതേസമയം ജെഡിയു-വിലെ ശരത് യാദവ് പക്ഷം ജന്‍ അദാലത്ത് പദ്ധതിക്കായി പ്രത്യേകം യോഗം ചേരും. ശരത് യാദവ് ഇതിനായി പാട്നയിലെത്തിയിട്ടുണ്ട്. ജനവിധിയെ അട്ടിമറിച്ച് നിതീഷ് അവസരവാദ നയം സ്വീകരിക്കുകയാണെന്ന് ശരത് പക്ഷം ആരോപിക്കുന്നത്. എന്നാല്‍ വിയോജിപ്പുള്ളവര്‍ക്ക് പാര്‍ട്ടി വിടാം എന്ന നിലപാടാണ് എതിര്‍വിഭാഗത്തിനുള്ളത്.

ജൂലൈ 26-നാണ് നിതീഷ് കുമാര്‍ ആര്‍ജെഡിയുമായുള്ള ദീര്‍ഘകാലത്തെ കൂട്ട് ഉപേക്ഷിച്ച് ബി ജെ പിയുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ് കുമാര്‍ ഭൂരിപക്ഷം നേടുകയും ചെയ്തു. ബീഹാറില്‍ രണ്ടു പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതുപോലെ കേന്ദ്രത്തിലും അതുപോലെ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് ജെഡിയു വക്താക്കള്‍ വ്യക്തമാക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍