UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരിയെ രാത്രിയില്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് ശ്രമം

ഉത്തരമേഖല ഡിജിപിയുടെ നേതൃത്വത്തിലുള്ള നൂറോളം പോലീസ് സംഘമാണ് രാത്രിയില്‍ ജിഷ്ണുവിന്റെ വീട്ടിലെത്തിയത്

സഹോദരന്റെ മരണത്തില്‍ നീതി കിട്ടാനും അമ്മയെയും ബന്ധുക്കളെയും ഉപദ്രവിച്ച പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നുവശ്യപ്പെട്ട് നിരാഹാരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ ഇന്നലെ രാത്രിയില്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് ശ്രമം. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള നൂറോളം പോലീസ് സംഘമാണ് രാത്രി ഒമ്പത്തോടെ ജിഷ്ണുവിന്റെ വീട്ടിലെത്തിയത്.

എന്നാല്‍ നാട്ടുകാരും ബന്ധുക്കളും ഇടപെട്ടത്തോടെ പോലീസിന് അവിഷ്ണയെ കൊണ്ടുപോകുവാന്‍ സാധിച്ചില്ല. പോലീസിനെ വീടിനുള്ളില്‍ കയറാതെ ഉപരോധിക്കുകയും ബന്ധുക്കള്‍ അവിഷ്ണയെ വീടിനുള്ളില്‍ കയറ്റി് വാതിലടച്ചിരിക്കുകയും ചെയ്തു. നാട്ടുകാര്‍ കാവല്‍ നിന്ന വീട്ടിലേക്ക് ബന്ധുക്കളുമായി സംസാരിച്ചതിന് ശേഷം ഡിജിപിക്ക് മാത്രം പ്രവേശിക്കാന്‍ കഴിഞ്ഞു.

അവിഷ്ണയുമായി സംസാരിച്ചെങ്കിലും ആശുപത്രിയിലെക്കാന്‍ വരുവാന്‍ കുട്ടി തയ്യാറാവതിനെ തുടര്‍ന്ന് ഡിജിപി തിരികെ പോയി. ബലം പ്രയോഗിച്ച് അവിഷ്ണയെ കൊണ്ടുപോകില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ പോലീസ്. ഡിജിപിയുടെ കൂടെ വന്ന പോലീസ് സംഘത്തെ അവിടെ സുര്ക്ഷയ്ക്കായി നിയോഗിച്ചിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍