UPDATES

‘അവര് ഈ പാവങ്ങളുടെ കണ്ണീരൊപ്പണം’; മരടിലെ ഫ്‌ളാറ്റുടമകളുടെ നഷ്ടം സര്‍ക്കാര്‍ നികത്തണമെന്ന് ജസ്റ്റിസ് ബി കെമാല്‍പാഷ

മരട് ഫ്ളാറ്റ് ഒഴിഞ്ഞുപോകാന്‍ ഇനി മൂന്ന് ദിവസം

കൊച്ചി മരടിലെ ഫ്‌ളാറ്റുടമകളുടെ നഷ്ടം സര്‍ക്കാര്‍ നികത്തണമെന്ന് കേരള ഹൈക്കോടതി മുന്‍ ജഡ്ജി ബി കെമാല്‍പാഷ. വിഷയത്തില്‍ നഗരസഭയ്ക്ക് ഒഴിയാനാകില്ലെന്നും ഫ്ലാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കെമാല്‍ പാഷ പ്രതികരിച്ചു. ഫ്‌ളാറ്റുടമകളെ സുപ്രീം കോടതി കേള്‍ക്കാതെ പോയതു ഖേദകരമാണന്നും അദ്ദേഹം പറഞ്ഞു.  “ഈ ഫ്‌ളാറ്റുടമകള്‍ അവിടെ ചെന്നപ്പോള്‍ അവരുടെ കരച്ചില്‍ കേള്‍ക്കാന്‍ കോടതി തയ്യാറായില്ലായെന്നത് വളരെ ഖേദകരമാണ്. അനുവാദം കൊടുത്തിരിക്കുന്ന ഗവണ്‍മെന്റല്‍ മിഷനറീസ്… ലോക്കല്‍ ബോഡീസ് ഉള്‍പ്പടെയുള്ളവര്‍… അവര് ഈ പാവങ്ങളുടെ കണ്ണീരൊപ്പണം അതാണ് വേണ്ടത്” എന്നാണ് മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ കെമാല്‍പാഷ പ്രതികരിച്ചത്.

മരടിലെ ഫ്‌ളാറ്റ് വിഷയത്തില്‍ ജ. കെമാല്‍ പാഷ പ്രതികരിക്കുന്ന വീഡിയോ

ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള വിധിക്കെതിരെ ഗോള്‍ഡന്‍ കായലോരം റസിഡന്‍സ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. പൊളിക്കാനുള്ള നടപടികളില്‍ പ്രതിഷേധിച്ച് മരട് മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ ഫ്‌ളാറ്റ് ഉടമകള്‍ തിരുവോണ നാളില്‍ നിരാഹാരസമരമിരുന്നു. അഞ്ച് ദിവസമാണ് ഫ്‌ളാറ്റ് വിട്ടൊഴിയാന്‍ ഉടമകള്‍ക്ക് നഗരസഭ അനുവദിച്ചിരിക്കുന്ന സമയം. ഇനി മൂന്നുദിവസം കൂടിയെ ബാക്കിയുള്ളൂ.

തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി കര്‍ശനമായി പ്രതികരിച്ചിരുന്നു. ഇതോടെയാണ് ഫ്‌ളാറ്റുടമകളോട് അനുഭാവ പൂര്‍വം പ്രതികരിച്ചിരുന്ന നഗരസഭ നോട്ടീസ് നല്‍കുന്ന നടപടികള്‍ ഉള്‍പ്പടെ വേഗത്തിലാക്കിയത്. ചൊവ്വാഴ്ച ഫ്‌ലാറ്റുകളില്‍ എത്തിയ നഗരസഭാ ഉദ്യോഗസ്ഥര്‍ അഞ്ച് ദിവസത്തിനകം എല്ലാവരും ഒഴിയണമെന്നും ഇല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും കാണിച്ചായിരുന്നു നോട്ടീസ് നല്‍കിയത്.

Read: മഞ്ഞ മഞ്ഞ ബള്‍ബുകള്‍.. മിന്നി മിന്നി കത്തുമ്പോള്‍.. തലസ്ഥാനത്തെ ഓണ രാത്രി / വീഡിയോ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍