UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടൈറ്റാനിയം അഴിമതിക്കേസില്‍ ചെന്നിത്തലയ്ക്കും, ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍

ടൈറ്റാനിയം അഴിമതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും കെ കെ രാമചന്ദ്രന്‍

ടൈറ്റാനിയം അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന ആരോപിച്ച് മുതില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രന്‍. ടൈറ്റാനിയത്തില്‍ മാലിന്യ നിര്‍മാര്‍ജന പ്‌ളാന്റ് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങിയ ഇടപാടില്‍ ക്രമക്കേടു നടന്നെന്ന കേസ് സിബിഐക്ക് വിട്ടതിനോട് പ്രതികരിക്കുകയായിരുന്നു രാമചന്ദ്രന്‍.

അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ ചെന്നിത്തലയും അഴിമതി നടത്തിയെന്ന രാമചന്ദ്രന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ തുടര്‍ന്നാണ് ടൈറ്റാനിയം അഴിമതിക്കേസ് സജീവമായത്. ടൈറ്റാനിയം അഴിമതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും കെ കെ രാമചന്ദ്രന്‍ പറഞ്ഞു.

കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഹസനം മാത്രമായിരുവെന്നാണ് രാമചന്ദ്രന്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ആരോപണ വിധേയരായ കേസില്‍ ടൈറ്റാനിയം മുന്‍ ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍ അടക്കമുള്ളവരെ പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും മൂന്ന് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് ആരോപണം. ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതില്‍ 80 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേസ്. 2006 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്.

പ്ലാന്റിന്റെ നിര്‍മാണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് മെക്കോണ്‍ കമ്പനി വഴി ഫിന്‍ലന്‍ഡിലെ കമ്പനിക്കാണ് കരാര്‍ നല്‍കിയിരുന്നത്. ഇതില്‍ അഴിമതി നടന്നെന്നാണ് ആരോപണം ഉയര്‍ന്നത്.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍