UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; 50 പേര്‍ക്ക് പരിക്ക്

കഫിയാത്ത് എക്‌സ്പ്രസ്സിന്റെ ഒന്‍പത് കോച്ചുകളാണ് അപകടത്തില്‍ പെട്ടത്

ഉത്തര്‍പ്രദേശിലെ ഔറിയയില്‍ ട്രെയിന്‍ പാളം തെറ്റി 50 പേര്‍ക്ക് പരിക്ക്. പുലര്‍ച്ച 2.50-നായിരുന്നു സംഭവം. ഡമ്പറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കഫിയാത്ത് എക്‌സ്പ്രസ്സിന്റെ ഒന്‍പത് കോച്ചുകളാണ് അപകടത്തില്‍ പെട്ടത്.

ഇതുവരെ മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് റയില്‍വേ വക്താവ് അനില്‍ സക്‌സേന അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കഴിഞ്ഞ 19-ന് ട്രെയിന്‍ പാളം തെറ്റി 23 പേര്‍ മരിച്ചിരുന്നു. ഖതൗലിയിലാണ് പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല എക്പ്രസിന്റെ 14 ബോഗികളായിരുന്നു പാളം തെറ്റിയത്. 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍