UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെണ്‍കുട്ടികള്‍ക്ക് ബിരുദംവരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

സംസ്ഥാനത്ത് 18 ലക്ഷത്തോളം വിദ്യാര്‍ഥിനികള്‍ക്ക് അനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്

പെണ്‍കുട്ടികള്‍ക്ക് ബിരുദംവരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം സൗജന്യമായിരിക്കും. സംസ്ഥാനത്ത് 18 ലക്ഷത്തോളം വിദ്യാര്‍ഥിനികള്‍ക്ക് അനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്. ഈ പദ്ധതിക്കായി 110 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിരിക്കുന്നത്.

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായിട്ടും കൂടിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ബസവരാജ് റായറെഡ്ഡി പറഞ്ഞു. ബിരുദപഠനം വരെയുള്ള ഫീസ് സര്‍ക്കാര്‍ ആയിരിക്കും നല്‍കുക. കോഴ്സില്‍ ചേരുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിട്ട് ഫീസ് അടയ്ക്കണം. പിന്നീട് സര്‍ക്കാര്‍ ഇത് തിരിച്ചുനല്‍കും. കൂടാതെ പെണ്‍കുട്ടികളുടെ മുഴുവന്‍ കോളേജുകളിലെ ട്യൂഷന്‍ ഫീസും സര്‍ക്കാര്‍ നല്‍കും.

ഗ്രാമീണമേഖലയില്‍ പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളില്‍ കാരണം ഏറിയ പങ്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പത്താം ക്ലാസിന് ശേഷം പഠനം നിര്‍ത്തുകയാണ് പതിവ്. വിദ്യാഭ്യാസ അവകാശനിയമപ്രകാരം എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ സൗജന്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിരുദംവരെയുള്ള പെണ്‍കുട്ടികളുടെ പഠന ചെലവ് സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നില്‍ക്കണ്ട് കൊണ്ടും കൂടിയാണ് കര്‍ണാടക സര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് പെണ്‍കുട്ടികള്‍ക്കായി സമാനമായ പദ്ധതി തെലങ്കാന, പഞ്ചാബ് സര്‍ക്കാരുകളും നടപ്പാക്കിയിരുന്നു. തെലങ്കാനയില്‍ യു.കെ.ജി.മുതല്‍ ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് സൗജന്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍