UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ അവസാന നീക്കം; മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും

കര്‍ണാടകയിലെ 28 സീറ്റുകളില്‍ 26 എണ്ണത്തിലും ബിജെപി ജയിച്ചത്തോടെ ഭരണമുന്നണിയില്‍ നേരത്തെ മുതലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.

കര്‍ണാടകയില്‍ കോണ്‍ഡ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ ഭരണം നിലിനിര്‍ത്താന്‍ പുതിയ നീക്കത്തിന് ഒരുങ്ങുകയാണ്. ജെഡിഎസില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് നീക്കമെന്നുമാണ് എഎന്‍ഐ ഉള്‍പ്പടെയുള്ളവരുടെ റിപ്പോര്‍ട്ടുകള്‍.

പുതിയ മുഖ്യമന്ത്രിയായി ജി പരമേശ്വരയും ഉപമുഖ്യമന്ത്രിയായി എച്ച് ഡി കുമാര സ്വാമിയും (നിലവിലെ മുഖ്യമന്ത്രി) എത്താനാണ് സാധ്യത. ജെഡിഎസ് ഇന്ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. കൂടാതെ കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി കെസി വേണുഗോപാലിനെ ബെംഗളൂരുവിലേക്ക് കുമാരസ്വാമി വിളിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റുകളില്‍ 26 എണ്ണത്തിലും ബിജെപി ജയിച്ചത്തോടെ ഭരണമുന്നണിയില്‍ നേരത്തെ മുതലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളോട് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. അതേ സമയം ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനങ്ങള്‍ എടുക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍