UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വകാര്യ ആശുപത്രിയില്‍ നിന്ന് കാണാതായ സര്‍ക്കാര്‍ ജീവനക്കാരനെ ഓപ്പറേഷന്‍ തിയേറ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്വകാര്യ ആശുപത്രിയില്‍ നിന്ന് കാണാതായ സര്‍ക്കാര്‍ ജീവനക്കാരനെ അതേ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാസറഗോഡ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കൊടക്കാട് ആനിക്കാടിയിലെ പി പത്മനാഭനെയാണ് (58) മരിച്ച നിലയില്‍ കണ്ടെത്തിയത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ കണ്ണൂര്‍ ഓഫീസിലെ ജീവനക്കാരനായിരുന്നു പത്മനാഭന്‍. ചന്തേര പോലീസ് സംഭവത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നാണ് ഈ മൂന്നാം തീയതി ചെറുവത്തൂര്‍ കെഎഎച്ച് ആശുപത്രിയില്‍ പത്മനാഭനെ പ്രവേശിപ്പിച്ചത്. പിറ്റേന്ന് പുലര്‍ച്ചെ ചായക്കുടിക്കാനെന്ന് പറഞ്ഞ് പുറത്തു പോയ ഇയാളെ പിന്നെ കണ്ടെത്തുന്നത് അഞ്ചാം തീയതി രാത്രി പത്തുമണിക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ മരിച്ച നിലയിലാണ്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് സംസ്‌കരിക്കുന്നതിനായി വിട്ടുനല്‍കിയെന്നും കേസില്‍ അന്വേഷണം നടന്നുകൊണ്ടരിക്കുകയാണെന്നും ചന്തേര പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍  അഴിമുഖത്തോട് പറഞ്ഞു.

ആശുപത്രി ജീവനക്കാരില്‍ നിന്നും മരിച്ചയാളുടെ ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. സംഭവത്തില്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഓപ്പറേഷന്‍ തിയറ്ററിലേക്കു പത്മനാഭന്‍ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ചന്തേര എസ്‌ഐ വിപിന്‍ ചന്ദ്രനാണ് കേസിന്റെ ചുമതല.

പത്മനാഭന്റെ ഭാര്യ ശാന്ത, മക്കള്‍ – ജയകൃഷ്ണന്‍, അക്ഷയ

പത്ത് പെണ്ണുങ്ങള്‍ നടത്തുന്ന കോട്ടയത്തെ ഈ ഹോട്ടല്‍ ഇന്ന് അന്താരാഷ്ട്ര പ്രശസ്തമാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍