UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കേരളത്തില്‍ നടക്കുന്നത് സ്റ്റാലിനിസം’; രാഷ്ടപതിയെ വിവരം ധരിപ്പിച്ചെന്ന് ശ്രീധരന്‍ പിള്ള

‘കേരളത്തിലെ സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിരിക്കുന്ന അവകാശങ്ങള്‍ ഒന്നും തന്നെ നല്‍കാതെ സ്റ്റാലിസ്റ്റ് രീതിയില്‍ അടിച്ചമര്‍ത്തുകയാണെന്ന് കാര്യം രാഷ്ട്രപതി കണ്ട് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു’

ബിജെപി കേരള നേതാക്കള്‍ രാഷ്ടപതി രാംനാഥ് കോവിന്ദിനെ കണ്ടു. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസികളെ അനുവദിക്കണമെന്നും കേരളത്തിലെ ഭരണഘടപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നുമാവശ്യപ്പെട്ടാണ് ബിജെപി നേതാക്കള്‍ രാഷ്ടപതിയെ കണ്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരപിള്ളയുടെയും വി മുരളീധരന്റെയും നേതൃത്വത്തിലാണ് രാഷ്ടപതിയുമായി കൂടികാഴ്ച നടത്തിയത്.

നിരീശ്വരവാദികളായ കേരളം ഭരിക്കുന്ന പാര്‍ട്ടി, കേരളത്തിലെ സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിരിക്കുന്ന അവകാശങ്ങള്‍ ഒന്നും തന്നെ നല്‍കാതെ സ്റ്റാലിസ്റ്റ് രീതിയില്‍ അടിച്ചമര്‍ത്തുകയാണെന്ന് കാര്യം രാഷ്ട്രപതി കണ്ട് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം വേണ്ട നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

ഏതു സവര്‍ണനാണ് വിവേചനം നേരിട്ടിട്ടുള്ളത്? സാമ്പത്തിക സംവരണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടാന്‍ അസദുദ്ദീന്‍ ഒവൈസി എടുത്തത് വെറും 3 മിനിട്ട്, 8 പോയിന്റുകള്‍

ദരിദ്ര പട്ടികജാതിക്കാരന്‍ ദരിദ്രനായരുടെ അടുത്ത് പെണ്ണുചോദിച്ചാല്‍ തരുമോ? അതിന്റെ ഉത്തരമാണ് സാമ്പത്തിക സംവരണത്തിന്റെ പ്രശ്നം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍