‘പിണറായിയോട് ചോദിക്കാം’ എന്ന പേരിലാണ് സിപിഎം സോഷ്യല്‍മീഡിയയിലൂടെ മുഖ്യമന്ത്രിയോട് സംവദിക്കാന്‍ അവസരമൊരുക്കുന്നത്.
സിപിഎം കേരള ഫേസ്ബുക്ക് പേജിലൂടെ ലൈവായി ചോദ്യങ്ങള്‍ക്ക് മറുപടി പറയാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് രാത്രി ആറു മണി മുതലാണ് ഫേസ്ബുക് പേജിലൂടെ പിണറായി വിജയന് ലൈവിലെത്തുക. യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങള്‍ കത്തിനില്‍ക്കെയാണ് പിണറായി ചോദ്യങ്ങള്‍ക്ക് ലൈവായി മറുപടി നല്കാന് തയ്യാറെടുക്കുന്നത്. സിപിഐഎം കേരള പേജിലൂടെയാണ് മുഖ്യമന്ത്രി ലൈവില്‍ എത്തുന്ന കാര്യം അറിയിച്ചിരിക്കുന്നത്.
‘പിണറായിയോട് ചോദിക്കാം’ എന്ന പേരിലാണ് സോഷ്യല്‍മീഡിയയിലൂടെ മുഖ്യമന്ത്രിയോട് സംവദിക്കാന്‍ അവസരമൊരുക്കുന്നത്. രാത്രി ആറു മണിക്ക് ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രി ലൈവായി എത്തും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായും പാര്‍ട്ടിയുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി മറുപടി നല്‍കുമെന്നാണ് കരുതുന്നത്.