UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിയമനം: ഡിഎച്ച്‌ഐസി ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു

ഡിഎച്ച്‌ഐസി കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികളെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു ഒഴിവാക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു അനിശ്ചിതകാല നിരാഹാര സമരം

മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് സര്‍ക്കാര്‍ കോഴ്‌സ് കഴിഞ്ഞവരെ പരിഗണിക്കണം എന്ന ആവശ്യം ഉന്നയിച്ചു ഡിഎച്ച്‌ഐസി സ്റ്റുഡന്റസ് ആന്‍ഡ് ഹോള്‍ഡേഴ്‌സ് യൂണിയന്‍ നടത്തിവരുന്ന സമരം അവസാനിപ്പിച്ചു. കഴിഞ്ഞ 16 ദിവസമായി സെക്രട്ടറിയേറ്റില്‍ നടത്തിവന്ന സമരം ഇന്നലെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്.

Also Read: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തിക; വിവാദം മുറുകുന്നു; മന:പൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഒരു വിഭാഗം


Also Read: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനം; അര്‍ഹതപ്പെട്ട അവസരം പിഎസ്‌സി അട്ടിമറിക്കുന്നതായി ഉദ്യോഗാര്‍ത്ഥികള്‍

ഇതുമായി ബന്ധപ്പെട്ട് അഴിമുഖം ന്യൂസ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പ് നടത്തി വരുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്‌സ് (ഡിഎച്ച്‌ഐസി) കഴിഞ്ഞ വിദ്യാര്‍ത്ഥികളെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ ഇവര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരുന്നു. പിന്നീട് ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തിയും ഉദ്യോഗാര്‍ത്ഥികളില്‍ ആറോളം പേര്‍ക്ക് ഡെങ്കിപ്പനി പിടിപ്പെട്ടതിനെ തുടര്‍ന്നും ഇത് സത്യാഗ്രഹം ആക്കി മാറ്റി സമരം തുടര്‍ന്ന് വരുകയായിരുന്നു.

ഉദ്യോഗാര്‍ത്ഥികളെ കണ്ട് കെ.ടി ജലീല്‍ രണ്ട് വര്‍ഷ സര്‍ക്കാര്‍ കോഴ്‌സ് കഴിഞ്ഞവരെ ഉള്‍പ്പെടുത്തുമെന്നും ഉടന്‍ തന്നെ ഇത് ഈ ഡിപ്പാര്‍ട്‌മെന്റില്‍ അമെന്‍ഡ് ചെയ്യും എന്ന ഉറപ്പിന്മേലുമാണ് സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്. സമരത്തിന് ലിസ്‌ന കായംകുളം, അരുണ്‍ കോഴിക്കോട്, ലിജോ പത്തനംതിട്ട, സുനില്‍ തിരുവനന്തപുരം, അരുണ്‍ കാസര്‍ഗോഡ്, നൗഫല്‍ നെയ്യാര്‍ഡാം, പ്രവീണ അടൂര്‍, അലീന പാലക്കാട്, ജോമോള്‍, സാബു ഫ്രാന്‍സിസ് കൊല്ലം, അസ്ലാം കുറ്റിച്ചല്‍, ദീപക് തൃശൂര്‍, വിഷ്ണു തിരുവനന്തപുരം, ആഷിഖ് കോഴിക്കോട്, വിശാഖ് തിരുവനന്തപുരം, അവീഷ് കോരാണി എന്നിവര്‍ നേതൃത്വം നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍