UPDATES

പാലായില്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി, രണ്ടിലയില്‍ തന്നെ മല്‍സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

പി ജെ ജോസഫുമായും ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തുമെന്നും പ്രശ്‌നങ്ങളെല്ലാം ഇന്ന് പരിഹരിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി. സ്ഥാനാര്‍ഥി നിര്‍ണയത്തിന് കേരള കോണ്‍ഗ്രസ് എം രൂപവത്കരിച്ച തോമസ് ചാഴികാടന്‍ എംപി അധ്യക്ഷനായ സമിതി പാര്‍ട്ടി ഘടകങ്ങളുമായും നേതാക്കളുമായും നടത്തുന്ന ചര്‍ച്ചയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇന്ന് ഉച്ചയോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ചിഹ്നത്തിന്റെ കാര്യം ശുഭമായി അവസാനിക്കുമെന്നും ജോസ് കെ മാണ് പറഞ്ഞു.

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നാണ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്. പി ജെ ജോസഫുമായും ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തുമെന്നും പ്രശ്‌നങ്ങളെല്ലാം ഇന്ന് പരിഹരിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

പാലായില്‍ ആര് മത്സരിക്കുമെന്ന കാര്യത്തിലൊരു സമവായമുണ്ടാക്കാനും ജോസ് കെ മാണി – പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനും ഇന്നലെ കോട്ടയത്ത് യുഡിഎഫ് ഉപസമിതി യോഗം ചേര്‍ന്നെങ്കിലും ഇരുവിഭാഗവും സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

Read: കേരള കോണ്‍ഗ്രസില്‍ ‘ഒരു രൂപ അംഗത്വം പോലും ഇല്ലാതിരുന്ന’ മാണിയെങ്ങനെ 1965ല്‍ പാലായില്‍ മത്സരിച്ചു?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍