UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്ത് എത്തി; സത്യപ്രതിജ്ഞാച്ചടങ്ങ് വെള്ളിയാഴ്ച രാവിലെ 11 മണിക്ക്

ഹെക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെയായിരിക്കും ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുക.

നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്ത് എത്തി. ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ശേഷമായിരിക്കും അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കുക. വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാച്ചടങ്ങ്.

ഹെക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെയായിരിക്കും ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുക. കേരളത്തിന്റെ 22-ാമത്തെ ഗവര്‍ണറായിരിക്കും ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേല്‍ക്കുക. മന്ത്രിമാരായ എ കെ ബാലന്‍, ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. മന്ത്രിമാരുമായി സംസാരിച്ച ശേഷം ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലേക്ക് തിരിച്ചു.

പദവിയിലിരുന്ന് കാലാവധി പൂര്‍ത്തിയാക്കി നിലവിലെ ഗവര്‍ണര്‍ പി സദാശിവം ബുധനാഴ്ച വൈകിട്ട് കേരളത്തില്‍ നിന്നു മടങ്ങിയിരുന്നു. ബുധനാഴ്ച രാജ്ഭവനില്‍ സര്‍ക്കാര്‍ ഒരുക്കിയ യാത്രയയപ്പിനുശേഷം വൈകിട്ട് അഞ്ചുണിക്കായിരുന്നു സദാശിവം ചെന്നൈയിലേക്കു പോയത്. എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയയില്‍ പോലീസ് പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം.

Read: മുത്തലാഖിന്റെ കടുത്ത വിമർശകനായ ആരിഫ് മുഹമ്മദ് ഖാൻ എന്ന മുന്‍ കോണ്‍ഗ്രസ്സ് നേതാവ്, രാജീവ് ഗാന്ധിയോടു കലഹിച്ചിറങ്ങിയ മന്ത്രി, വിപി സിംഗ് മന്ത്രിസഭയില്‍ അംഗം; ബിജെപിയോടടുത്തത് ഇങ്ങനെ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍