UPDATES

ട്രെന്‍ഡിങ്ങ്

ദിലീപിന്റെ ഓണം ജയിലില്‍ തന്നെ; മൂന്നാം തവണയും ജാമ്യാപേക്ഷ തള്ളി കോടതി

ദിലീപ് ജയിലിന് പുറത്തിറങ്ങിയാല്‍ കേസിനെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദിലീപ് ജയിലിന് പുറത്തിറങ്ങിയാല്‍ കേസിനെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. അതിന് മുമ്പ് വിചാരണക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

അമ്പത് ദിവസത്തിലേറെയായി ദിലീപ് ജയിലില്‍ കഴിയുകയാണ്. ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇന്ന് ദിലീപ് പുറത്തിറങ്ങുമെന്ന പ്രതീക്ഷയില്‍ റോഡ് ഷോ ഉള്‍പ്പെടെ ഉദ്ദേശിച്ചിരുന്നു. കഴിഞ്ഞ ജാമ്യഹര്‍ജിയില്‍ ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാംകുമാറിന് പകരം അഡ്വ. രാമന്‍പിള്ളയാണ് ഇത്തവണ ദിലീപിന് വേണ്ടി ഹാജരായത്. മൂന്ന് കാര്യങ്ങളാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. ദിലിപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. കേസന്വേഷണം അന്തിമഘട്ടത്തിലാണ് എന്നതാണ് മറ്റൊന്ന്. കൂടാതെ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ദിലീപിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറിലാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍