UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമന ശുപാര്‍ശയിനി തപാലില്‍ വരില്ല, ഉദ്യോഗാര്‍ഥികള്‍ പിഎസ്‌സി ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റണം

ജൂലയ് 25 മുതല്‍ അംഗീകരിക്കുന്ന നിയമനശുപാര്‍ശകള്‍ക്കാണ് ഈ പരിഷ്‌കാരം നടപ്പാക്കുക.

ജോലിക്കുള്ള നിയമനശുപാര്‍ശ ഇനിമുതല്‍ ഉദ്യോഗാര്‍ഥികള്‍ നേരിട്ട് പിഎസ്‌സി ഓഫീസിലെത്തി കൈമാറണം. ജൂലയ് 25 മുതല്‍ അംഗീകരിക്കുന്ന നിയമനശുപാര്‍ശകള്‍ക്കാണ് ഈ പരിഷ്‌കാരം നടപ്പാക്കുക.

സംസ്ഥാനതല നിയമനങ്ങള്‍ക്ക് തിരുവനന്തപുരത്ത് ആസ്ഥാന ഓഫീസിലും മറ്റുള്ളവയ്ക്ക് ജില്ലാ ഓഫീസുകളിലും നിന്നായിരിക്കും സുപാര്‍ശാരേഖ നല്‍കുക. ഓഗസ്റ്റ് അഞ്ചിന് ആദ്യ വിതരണം ആസ്ഥാന ഓഫീസില്‍ നടക്കും. വിതരണം ചെയ്യുന്ന തീയതി അടക്കമുള്ള വിവരം തപാല്‍, പ്രൊഫൈല്‍, മൊബൈല്‍ സന്ദേശങ്ങളിലൂടെ ഉദ്യോഗാര്‍ഥിക്ക് നല്‍കും. നിശ്ചിത ദിവസത്തിനകം കൈപ്പറ്റാത്തവര്‍ക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പിഎസ്‌സി ഓഫീസില്‍നിന്ന് നിയമനശുപാര്‍ശ സ്വീകരിക്കാവുന്നതാണ്.

നിലവില്‍ സാധാരണ തപാലിലാണ് നിയമനശുപാര്‍ശ അയക്കുന്നത്. ഇത് പലര്‍ക്കും ലഭിക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം. ഡ്യൂപ്ലിക്കേറ്റ് നല്‍കാന്‍ വ്യവസ്ഥയില്ലാത്തതും ഉദ്യോഗാര്‍ഥികളെ പ്രശ്‌നത്തിലാഴ്ത്തുന്നു.

ജോലിയില്‍ പ്രവേശിക്കാനും പിന്നീട് നിയമനപരിശോധന നടക്കുമ്പോഴും നിയമനശുപാര്‍ശ അത്യാവശ്യ രേഖയാണ്.

കൈപ്പറ്റാത്ത നിയമശുപാര്‍ശകളില്‍നിന്ന് നിയമനം ഉപേക്ഷിക്കുന്നവരുടെ കണക്കെടുക്കാനും, എന്‍.ജെ.ഡി ഒഴിവിലേക്കുള്ള ശുപാര്‍ശ നടപടികള്‍ വേഗത്തിലാക്കാനും പിഎസ്‌സിക്ക് കഴിയും.

അബ്ദുള്ളക്കുട്ടിയുടെ മഞ്ചേശ്വരം മോഹങ്ങളെ വെട്ടി ബിജെപി പ്രാദേശിക നേതൃത്വം, ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ കൊഴുക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍