UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തീവണ്ടിയുടെ ചവിട്ടുപടിയിലിരുന്ന് യാത്രചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്‌

പാലക്കാട് ഡിവിഷനിലെ സെക്യൂരിറ്റി കമാന്‍ഡന്റ് മനോജ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് ഈ സ്‌ക്വഡ് പ്രവര്‍ത്തിക്കുക. അതാത് സെക്ഷനിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്കെത്തുക.

തീവണ്ടിയുടെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുന്നത് ഒരു രസമാക്കിയവരാണ് പലരും. കാഴ്ചകള്‍ കടന്നുപോകുന്നത് വാതില്‍ക്കല്‍ നിന്ന് കാണുകയും കാറ്റ് മുഖത്തേക്കടിക്കുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍. ഇരിക്കാനും നില്‍ക്കാന്‍ പോലും ഇടമില്ലാതെ വാതില്‍ക്കല്‍ ഇരുന്ന് യാത്ര ചെയ്യുന്നവരുമുണ്ട്. എന്തായാലും അത്തരക്കാരെ പിടികൂടാന്‍ റെയില്‍വെ സംരക്ഷണ സേനയുടെ പ്രത്യേക സ്‌ക്വാഡെത്തുന്നു. പാലക്കാട് ഡിവിഷനിലെ സെക്യൂരിറ്റി കമാന്‍ഡന്റ് മനോജ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് ഈ സ്‌ക്വഡ് പ്രവര്‍ത്തിക്കുക. അതാത് സെക്ഷനിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്കെത്തുക.

തീവണ്ടിയുടെ വാതിലിന് 85 കിലോയാണ് ഭാരം. പുതിയ എല്‍.എച്ച്.പി വാതിലുകള്‍ക്ക് 65 കിലോഗ്രാമുമാണ് ഭാരം. ചവിട്ടുപടിയിലിരുന്ന് യാത്രചെയ്യുന്നവര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുന്നത് കൂടിവരികയാണ്. വാതില്‍ പടിയിലിരുന്ന് യാത്രചെയ്യുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ കാലിടിച്ച് പരിക്കേറ്റവര്‍ ഒട്ടേറെയാണ്. ഓടുന്ന വണ്ടിയില്‍ നിന്ന് ചാടിയിറങ്ങുകയും, ഓടിക്കയറുകയും ചെയ്യുന്നവര്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങളുമുണ്ട്.

തീവണ്ടി പുറപ്പെടുമ്പോഴോ അതിനുശേഷമോ ചവിട്ടു പടിയില്‍ ഇരിക്കുകയോ, നില്‍ക്കുകയോ ചെയ്യരുതെന്ന സന്ദേശമാണ് റെയില്‍വേ സംരക്ഷണ സേന നല്‍കുന്നത്. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന ആളുകള്‍ക്ക് 500രൂപ പിഴയും, മൂന്നുമാസം വരെ തടവുമാണ് ശിക്ഷ.

read more:അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളാകാനുള്ള കുതിപ്പിനിടെ നീലേശ്വരം സ്‌കൂളില്‍ സംഭവിച്ചത്; ഉത്തരക്കടലാസ് തിരുത്തിയ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതെ നാട്ടുകാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍