UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെവിന്‍ വധക്കേസ്: പ്രതിയില്‍നിന്നു കൈക്കൂലി വാങ്ങിയതിന് എഎസ്‌ഐയെ പിരിച്ചുവിട്ടു; എസ്‌ഐയെ സര്‍വീസില്‍നിന്നു പുറത്താക്കും

കേസിലെ മുഖ്യപ്രതി സാനു ചാക്കോയില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ബിജുവിനും അജയകുമാറിനും എതിരെയുള്ള കുറ്റം

കെവിന്‍ വധക്കേസിലെ പ്രതിയില്‍നിന്നു കൈക്കൂലി വാങ്ങിയതിന് എഎസ്‌ഐയെ പിരിച്ചുവിട്ടു.കൂടാതെ എസ്‌ഐയെ സര്‍വീസില്‍നിന്നു പുറത്താക്കുകയും ചെയ്യും. കേസിലെ അന്വേഷണത്തില്‍ നടത്തിയ കൃത്യവിലോപത്തിന്റെ പേരില്‍ എഎസ്‌ഐ ടിഎം ബിജുവിനെയാണ് പിരിച്ചുവിട്ടത്. ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എംഎസ് ഷിബുവിനെ സര്‍വീസില്‍നിന്നു പുറത്താക്കാനും തീരുമാനമായിട്ടുണ്ട്.

കേസിലെ മുഖ്യപ്രതി സാനു ചാക്കോയില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ബിജുവിനും അജയകുമാറിനും എതിരെയുള്ള കുറ്റം. ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ബിജുവിന് അറിയാമായിരുന്നെന്ന് അന്വേഷണ സംഘം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

ഡ്രൈവറായിരുന്ന സിപിഒ എംഎന്‍ അജയകുമാറിന്റെ ഇന്‍ക്രിമെന്റ് മൂന്നു വര്‍ഷം പിടിച്ചുവയ്ക്കും. അജയകുമാറിന്റെ 3 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ നേരത്തേ തന്നെ റദ്ദാക്കിയിരുന്നു. ഐജി വിജയ് സാഖറെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത്.

കോട്ടയത്ത് പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്‍ പി ജോസഫിന്റെ കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍