UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തട്ടിയെടുത്ത കുട്ടിക്ക് ഒന്നരലക്ഷം വിലയിട്ട് വാട്‌സ്ആപ്പില്‍ പരസ്യം

സംഭവത്തില്‍ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും പോലീസ് പിടികൂടി

ഡല്‍ഹിയില്‍ തട്ടികൊണ്ടുപോയ കുട്ടിയെ ഒന്നര ലക്ഷം രൂപയ്ക്ക വില്‍ക്കാന്‍ വാട്ട്‌സാപ്പില്‍ പരസ്യം. സംഭവത്തില്‍ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും പോലീസ് പിടികൂടി. ഡല്‍ഹിയിലെ ജുമ്മാ മസ്ജീദില്‍ നിന്ന് രണ്ടര വയസ്സുള്ള ആണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഘം ആറിടങ്ങളില്‍ വില്‍ക്കാന്‍ ശ്രമിച്ചു. ഏകദ്ദേശം 1.8 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമം നടത്തിയത്. കുട്ടിയെ തട്ടികൊണ്ടുപോയ രാധ (40), സോണിയ (24), സരോജ (34), ജാന്‍ മുഹമ്മദ് (40) എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ അഞ്ചിന് ജുമ്മാ മസ്ജീദിലെ ഒന്നാം ഗെയിറ്റിന് സമീപം പ്രാര്‍ഥനയ്ക്ക് ഇരിക്കുമ്പോഴാണ് കുട്ടിയെ രാധാ തട്ടികോണ്ടുപോയത്. രാധാ തന്റെ ഷക്കൂര്‍പൂറരിലെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. കാണാന്‍ കൊള്ളാവുന്ന കുട്ടിയെ പെട്ടെന്ന് ‘കച്ചവടം’ നടത്തനായിരുന്നു ഇവരുടെ പദ്ധതി. കുറച്ച് ദിവസത്തിനകം കുട്ടിയെ രാധാ, സോണിയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. പിന്നീട് 1.10 ലക്ഷം രൂപയ്ക്ക് സോണി സരോജയ്ക്ക് കുട്ടിയെ വിറ്റു. സരോജ, കുട്ടിയുടെ ഫോട്ടോ ഉള്‍പ്പടെ വിവരങ്ങള്‍ കാണിച്ച് 1.8 ലക്ഷം ‘പ്രൈസ് ടാഗ്’ വെച്ച് പരസ്യവും നല്‍കി.

ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍ ജുമ്മാ മസ്ജീദ് പോലീസ് സ്‌റ്റേഷനിലെ ഓഫീസറുമായി ബന്ധപ്പെട്ടു. പിന്നീട് പോലീസിന്റെ ടീം തന്ത്രപരമായ നീക്കങ്ങളിലൂടെ ഇവരെ പിടികൂടി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍