UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ കെ ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചു

രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് ലോകായുക്ത നടപടി സ്വീകരിച്ചിരിക്കുന്നത്

ബാലാവകാശ കമ്മീഷന്‍ നിയമനക്രമക്കേടില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് ലോകായുക്ത നടപടി സ്വീകരിച്ചിരിക്കുന്നത്. കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ സമരം തുടരുകയാണ്.

കെ.കെ.ശൈലജ രാജി വയ്‌ക്കേണ്ടെന്നും പ്രതിപക്ഷത്തിന് വിഷയ ദാരിദ്രമാണെന്നുമുള്ള അഭിപ്രായമായിരുന്നും വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. ലോകായുക്ത അന്വേഷണ ഉത്തരവിട്ടത്തോടെ ശൈലജയുടെ കാര്യത്തില്‍ ഭരണപക്ഷത്തിന് കൂടുതല്‍ സമ്മര്‍ദ്ദമായിരിക്കുകയാണ്.

നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കുന്നതിനാല്‍ ശൈലജയുടെ രാജി ആവിശ്യപ്പെട്ടുള്ള സമരം പുറത്തേക്ക് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹസമരം നാലാംദിവസവും തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍