UPDATES

കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ ഇടതുപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്ന്

സൗമിനി ജെയിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ പാര്‍ട്ടിക്കള്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ ഇടതുപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്ന്. പരമാവധി അംഗങ്ങളെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിര്‍ത്തി വോട്ടെടുപ്പ് മാറ്റിവയ്ക്കാനാണ് യുഡിഎഫ് ഒരുങ്ങുന്നത്. സൗമിനി ജെയിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ പാര്‍ട്ടിക്കള്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. തുടര്‍ന്നാണ് കളക്ടര്‍ ചര്‍ച്ചയും വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

74 അംഗ കൗണ്‍സില്‍ ക്വാറം തികയണമെങ്കില്‍ 38 അംഗങ്ങള്‍ പങ്കെടുക്കണം. ക്വാറം തികയാതിരിക്കാന്‍ യുഡിഎഫ് അംഗങ്ങളില്‍ ഭൂരിഭാഗവും യോഗത്തില്‍ നിന്ന് വിട്ടുനിന്നേക്കും. ബിജെപിയുടെ 2 അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ല. ക്വാറം തികയാതെ വന്നാല്‍ അവിശ്വാസ പ്രമേയ നടപടികള്‍ ആറ് മാസം വരെ വൈകിപ്പിക്കാന്‍ സാധിക്കും. ഇതാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

യുഡിഎഫിന്റെ 38 അംഗങ്ങളും ഒന്നിച്ചു നിന്നാല്‍ അവിശ്വാസ പ്രമേയം പരാജയപ്പെടുത്താം. എന്നാല്‍ മേയര്‍ക്കെതിരെ അവരുടെ പാര്‍ട്ടിയില്‍ ശക്തമായ എതിര്‍വികാരം ഉണ്ടെന്നും ഇത് അവിശ്വാസത്തില്‍ വോട്ടെടുപ്പില്‍ ഉപകരിക്കുമെന്നാണ് പ്രതിപക്ഷം കരുതുന്നത്. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് രണ്ടരക്ക് അവിശ്വാസപ്രമേയ നടപടികള്‍ ആരംഭിക്കും.

Read: മഞ്ഞ മഞ്ഞ ബള്‍ബുകള്‍.. മിന്നി മിന്നി കത്തുമ്പോള്‍.. തലസ്ഥാനത്തെ ഓണ രാത്രി / വീഡിയോ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍