UPDATES

കൊച്ചി മെട്രോ ആദ്യമായി പ്രതിദിന ലാഭത്തില്‍; ഒരു ദിവസം യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം ലക്ഷം പിന്നിട്ടു

മഹാരാജാസ് – തൈക്കൂടം സര്‍വീസ് ആരംഭിച്ചശേഷം മെട്രോയില്‍ കയറിയത് 6.7 ലക്ഷം യാത്രക്കാരാണ്.

കൊച്ചി മെട്രോ ആദ്യമായി പ്രതിദിന ലാഭത്തില്‍. മഹാരാജാസ് മുതല്‍ തൈക്കൂടം വരെ മെട്രോ സര്‍വീസ് നീട്ടിയ കഴിഞ്ഞ മൂന്നാം തീയതി മുതല്‍ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം എഴുപതിനായിരത്തിന് മുകളിലാണ്. പ്രതിദിന യാത്രക്കാരുടെ എണ്ണം വ്യാഴാഴ്ച ഒരു ലക്ഷം കവിഞ്ഞു റെക്കോര്‍ഡിട്ടു. മെട്രോ സര്‍വീസ് തുടങ്ങിയശേഷം ഒരു ദിവസം ഇത്രയും പേര്‍ യാത്ര ചെയ്യുന്നത് ആദ്യമായാണ്.

ഇതിനു മുമ്പ് കഴിഞ്ഞ ഏഴാം തീയതിയാണ് ഏറ്റവും കൂടുതല്‍ പേര്‍ (99680 പേര്‍) യാത്ര ചെയ്തത്. കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത ശേഷമുള്ള ആദ്യത്തെ ഞായറാഴ്ചയാണ് അതിനും മുമ്പ് ഏറ്റവും അധികം ആളുകള്‍ (98310 പേര്‍) യാത്ര ചെയ്തത്. മഹാരാജാസ് – തൈക്കൂടം സര്‍വീസ് ആരംഭിച്ചശേഷം മെട്രോയില്‍ കയറിയത് 6.7 ലക്ഷം യാത്രക്കാരാണ്.

മെട്രോ സര്‍വീസ് നീട്ടിയ കഴിഞ്ഞ മൂന്നാം തീയതി മുതല്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം എഴുപതിനായിരത്തിന് മുകളിലാണ്. നേരത്തെ ആലുവ മുതല്‍ മഹാരാജാസ് വരെ സര്‍വീസ് നടത്തിയിരുന്നപ്പോള്‍ നാല്‍പ്പതിനായിരമായിരുന്നു പ്രതിദിന യാത്രക്കാരുടെ എണ്ണം. ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുമെന്ന് കെഎംആര്‍എല്‍ പ്രതീക്ഷിച്ചിരുന്നു.

ഇതേതുടര്‍ന്ന് പത്താം തീയതി മുതല്‍ പന്ത്രണ്ടാം തീയതി വരെ രാത്രി 11 മണി വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. സാധാരണ ഇത് രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണ്. ഓണ തിരക്കും കൊച്ചി നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കുമാണ് കൂടുതല്‍ ആളുകള്‍ മെട്രോയെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഇതോടൊപ്പം മഹാരാജാസ് തൈക്കൂടം റൂട്ടില്‍ പുതിയ സര്‍വീസ് തുടങ്ങിയതിനോടനുബന്ധിച്ച് നിശ്ചിത ദിവസത്തേക്ക് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചതും ആകര്‍ഷിക്കുന്നുണ്ട്. ഈ മാസം 18 വരെയാണ് മെട്രോ നിരക്കുകള്‍ പകുതിയായി കുറച്ചത്. സെപ്റ്റംബര്‍ നാലു മുതലാണ് കൊച്ചി മെട്രോ, വൈറ്റില തൈക്കൂടത്തേക്ക് സര്‍വീസ് ആരംഭിച്ചത്.

Read: സുഭാഷ് ചന്ദ്രന്റേത് മോഹനന്‍ വൈദ്യരുടെ പ്രവൃത്തി; നോവലിന്റെ ആഖ്യാനത്തിന് ശാസ്ത്രത്തെ കൂട്ടുപിടിക്കരുതെന്ന് ഡോക്ടര്‍മാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍