UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്തി

ഫൈസല്‍ വധക്കേസിലെ പ്രതിയായ വിപിനെയാണ്‌ റോഡരികില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ ഏഴരയോടെയാണ് ഫൈസല്‍ വധക്കേസിലെ പ്രതിയായ വിപിനെ റോഡരികില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരമറിയിച്ചിതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വിപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിപിന്‍ അടുത്തിടെയാണ് ഈ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

അറുമാസം മുന്‍പാണ് കൊടിഞ്ഞിയില്‍ മതം മാറിയ ഫൈസല്‍ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിപിന്റെ കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യാന്‍ എത്തിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍