UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ എസ് ഇ ബി സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍ നിന്ന് ശേഖരിച്ച 113 കോടി രൂപ കൈമാറി

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. എം.പി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി. വനം വകുപ്പ് മന്ത്രി കെ. രാജുവും ഒരു ലക്ഷം രൂപ നല്‍കി.

കെ എസ് ഇ ബി ജീവനക്കാരും പെന്‍ഷന്‍കാരും ചേര്‍ന്ന് 131 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. 1,13,30,09,485 രൂപ ജീവനക്കാരുടെ സാലറി ചാലഞ്ചില്‍ നിന്നും 17,96,84,855 രൂപ പെന്‍ഷന്‍കാരുമാണ് നല്‍കിയത്. സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍ നിന്ന് ശേഖരിച്ച തുക കൈമാറാതിരുന്നതിനെ തുടര്‍ന്ന് സംഭവം വിവാദമായിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ ചേര്‍ന്നാണ് തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. എം.പി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി. വനം വകുപ്പ് മന്ത്രി കെ. രാജുവും ഒരു ലക്ഷം രൂപ നല്‍കി.

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ 2018-19 വര്‍ഷത്തെ സാലറി ചലഞ്ചിലൂടെ പിരിച്ചെടുത്ത തുകയായ 69,10,317 രൂപ നല്‍കി. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയ് തുടങ്ങിയവര്‍ ചേര്‍ന്ന് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.

എല്‍.ഐ.സി. ഡവലപ്‌മെന്റ് ഓഫീസേഴ്‌സ് നാഷണല്‍ ഫെഡറേഷന്‍ ചാരിറ്റബില്‍ ട്രസ്റ്റ് – 2 ലക്ഷം രൂപ.

വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍. രാധാകൃഷ്ണന്‍ നായര്‍ മകളുടെ വിവാഹദിവസമായ ഇന്ന് ( ചൊവ്വ) ഒരു ലക്ഷം രൂപ സംഭാവന നല്‍കി.

നവമലയാളി ഓണ്‍ലൈന്‍ മാഗസിന്‍ – ഒരു ലക്ഷം രൂപ.

ആറ്റുകാല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ – ഒരു ലക്ഷം രൂപ.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ – പത്തു ലക്ഷം രൂപ.

ചവറ കെ.എം.എം.എല്‍ – പതിനഞ്ച് ലക്ഷം രൂപ.

പുനലൂര്‍ എന്‍.എസ്.വി. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് സമാഹരിച്ച 30,000 രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി.

എറണാകുളം പാറക്കടവ് കുടുംബശ്രീ സി.ഡി.എസ് – രണ്ടു ലക്ഷം രൂപ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍