UPDATES

ചരിത്രം കുറിച്ച് കെഎസ്ആര്‍ടിസി; തിങ്കളാഴ്ച നേടിയത് റെക്കോര്‍ഡ് വരുമാനം

പതിനൊന്നാം തീയതി തിരുവോണത്തിന് 4.21 കോടി രൂപയും പന്ത്രണ്ടാം തീയതി അവിട്ടത്തിന് 5.86 കോടി രൂപയുമാണ് വരുമാനം ലഭിച്ചത്.

വരുമാനത്തില്‍ ചരിത്രം കുറിച്ച് കെഎസ്ആര്‍ടിസി. തിങ്കളാഴ്ച കെഎസ്ആര്‍ടിസി നേടിയത് റെക്കോര്‍ഡ് വരുമാനമായിരുന്നു. ഓണാവധിക്ക് ശേഷം തിരക്കേറിയ തിങ്കളാഴ്ച (ഓഗസ്റ്റ് 16) കെഎസ്ആര്‍ടിസിക്ക് ലഭിച്ച വരുമാനം 8.32 കോടി രൂപയാണ്. ഓണാവധി തുടങ്ങുന്നതിന് തൊട്ടുമുന്‍പത്തെ ശനിയാഴ്ചയായ 7ാം തീയതി 7.30 കോടി രൂപയായിരുന്നു വരുമാനം. എട്ടാം തീയതി ഇത് ഏഴു കോടിയായി. ഒന്‍പതിന് 6.73 കോടി രൂപയും ഉത്രാടദിനത്തില്‍ 6.25 കോടി രൂപയുമായിരുന്നു.

പതിനൊന്നാം തീയതി തിരുവോണത്തിന് 4.21 കോടി രൂപയും പന്ത്രണ്ടാം തീയതി അവിട്ടത്തിന് 5.86 കോടി രൂപയുമാണ് വരുമാനം ലഭിച്ചത്. ഓണാവധിക്കാലത്ത് കെഎസ്ആര്‍ടിസിക്ക് പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ലെങ്കിലും മറ്റു ദിവസങ്ങളില്‍ വരുമാനം വര്‍ധിച്ചിരുന്നു.

ദീര്‍ഘദൂര സര്‍വീസുകള്‍ സ്‌പെഷല്‍ സര്‍വീസുകളായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഉള്‍പ്പെടുത്തിയത് നേട്ടമായി. ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനമാണ് മികച്ച വരുമാനം കൈവരിക്കാന്‍ സഹായകമായതെന്നാണ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം പി ദിനേശ് പ്രതികരിച്ചത്.

Explainer: അരാംകോ ആക്രമണം -യുഎസ്സിന് വഴിപ്പെടില്ലെന്ന് ഇറാൻ, ഈ തിരിച്ചടിക്ക് തങ്ങൾക്ക് അവകാശമുണ്ടെന്ന് ഹൂതികൾ, പ്രത്യാക്രമണം തെളിവിനെ അടിസ്ഥാനമാക്കി മാത്രമെന്ന് യുഎസ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍