UPDATES

രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ കർഷക ലോങ് മാർച്ച്; പ്രതിരോധ തന്ത്രവുമായി എൽഡിഎഫ്

വയനാട്ടിലും നിലമ്പൂരിലുമാണ് വരുന്ന 10, 12 തിയ്യതികളിൽ ലോങ്ങ് മാർച്ച് നിശ്ചയിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ കർഷക ലോങ് മാർച്ച് സംഘടിച്ച് വയനാട്ടിൽ രാഹുൽ ഗാന്ധിയെ പ്രതിരോധത്തിലാക്കാൻ എൽഡിഎഫ് പദ്ധതി. മുൻ യുപിഎ സർക്കാറിന്റെ കർഷക വരുദ്ധ നയങ്ങള്‍ ഉൾപ്പെടെ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ പ്രതിരോധം ശക്തമാക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്. ഇതിന്റെ ഭാഗമായി ജില്ലയിൽ പ്രതീകത്മക ലോങ് മാർച്ച് സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഇടത് മുന്നണി. വയനാട്ടിലും നിലമ്പൂരിലുമാണ് വരുന്ന 10, 12 തിയ്യതികളിൽ ലോങ്ങ് മാർച്ച് നിശ്ചയിച്ചിരിക്കുന്നത്.

10 ചോദ്യങ്ങളിൽ ഊന്നിയാണ് ലോങ്മാർച്ച് സംഘടിപ്പിക്കുന്നത്. യുപിഎ സർക്കാറിന്റെ ഉദാരവത്കരണ നയങ്ങളെ തുടർന്ന് ജീവിതം വഴിമുട്ടി വയനാട്ടിൽ ആത്മഹത്യചെയ്ത കർകരുടെ വീട്ടിലെത്തി രാഹുൽ ഗാന്ധി മാപ്പുപറയുമോ എന്നതാണ് എല്‍ഡിഎഫ് ഉന്നയിക്കുന്ന പ്രധാന ചോദ്യം. കർഷ വിരുദ്ധ നയങ്ങളാണ് കോൺഗ്രസിന്റേത്, രാഹുൽ ഗാന്ധി വയനാട്ടിലെ കർഷകരെ വഞ്ചിക്കുകയാണെന്നും എൽഡിഎഫ് കുറ്റപ്പെടത്തുന്നു. മഹാരാഷ്ട്രയിലെ കർഷക മാർച്ചിന് നേതൃത്വം നൽകിയ അശോക് ധാവ്ളെ, സി സായ് നാഥ് വയനാട് മണ്ഡലത്തിലെ പ്രതീകാത്മക മാർച്ചിൽ പങ്കാളിയാവുമെന്നും സംഘാടകർ പറയുന്നു.

അതേസമയം, എന്നാൽ കർഷക വിഷയങ്ങളിൽ കോൺഗ്രസിനെ വിമർശിക്കാൻ സിപിഎമ്മിന് അവകാശമില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. മൊറട്ടോറിയം പോലുള്ള നടപടികളിലൂടെ കർഷകരെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിട്ടവരാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ. ഈ പൊള്ളത്തരം ജനം തിരിച്ചറിയുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നു. കർഷകരുടെ ജീതത്തിൽ മാറ്റം വരുത്താൻ പ്രവർത്തിച്ച പാർട്ടിയായിരുന്നു കോൺഗ്രസെന്നു അദ്ദേഹം പറയുന്നു,.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍