UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മട്ടന്നൂര്‍ നഗരസഭാ ഭരണം വീണ്ടും എല്‍ഡിഎഫിന്: ഭൂരിപക്ഷം വര്‍ദ്ധിച്ചു

എല്‍ഡിഎഫിന് 28, യുഡിഎഫിന് ഏഴ്, ബിജെപിക്ക് ഒന്നുമില്ല

മട്ടന്നൂര്‍ നഗരസഭയിലെ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ആകെയുള്ള 35 സീറ്റുകളില്‍ 28ഉം സ്വന്തമാക്കിയാണ് അഞ്ചാം തവണയും എല്‍ഡിഎഫ് മട്ടന്നൂരിന്റെ ഭരണം പിടിച്ചത്. കഴിഞ്ഞ തവണ 21 ഇടങ്ങളിലായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് നേടിയ ആറ് സീറ്റുകള്‍ കൂടി ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു. സ്വതന്ത്രന്റെ മണ്ഡലവും ഇക്കുറി എല്‍ഡിഎഫിനാണ്.

ബിജെപി മൂന്ന് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. കരായാറ്റ, മേറ്റടി, കോളാരി എന്നിവിടങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. 82.91% ആണ് തെരഞ്ഞെടുപ്പില്‍ പോളിംഗ് രേഖപ്പെടുത്തിയത്. 112 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ആകെയുള്ള 36,330 വോട്ടര്‍മാരില്‍ 30,122 പേരും സമ്മതിദാനം വിനിയോഗിച്ചു. നിലവില്‍ യുഡിഎഫിന്റെ സീറ്റുകളായ മിനി നഗറില്‍ ഏറ്റവും കുറവും മേറ്റടിയില്‍ ഏറ്റവും കൂടുതലും പോളിംഗ് രേഖപ്പെടുത്തി.

നഗരസഭയില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ജനങ്ങള്‍ കൂടി നില്‍ക്കുന്നതിനും റോഡില്‍ പടക്കം പൊട്ടിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍