UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പിഴ അടപ്പിച്ചതിന് പോലീസ് സ്‌റ്റേഷന്റെ വൈദ്യുതി വിച്ഛേദിച്ച് ലൈന്‍മാന്റെ പ്രതികാരം!

സംഭവത്തെ തുടര്‍ന്ന് പോലീസ്, വൈദ്യുതി ഡിപ്പാര്‍ട്ടുമെന്റുകളിലെ ഉദ്യോഗസ്ഥര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുകയും രാത്രി തന്നെ വൈദ്യുതി പുനസ്ഥാപിക്കുകയും ചെയ്തു.

ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പിഴ അടപ്പിച്ച പോലീസ് സ്‌റ്റേഷന്റെ വൈദ്യുതി വിഛേദിച്ച് വൈദ്യുതി വകുപ്പിലെ ലൈന്‍മാന്റെ പ്രതികാരം. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ്‌ സംഭവം. ലെന്‍പേര്‍ പോലീസ് സ്‌റ്റേഷന്റെ പരിധിയിലുള്ള ഔട്ട് പോസ്റ്റില്‍ ചൊവ്വാഴ്ച വൈകിട്ട് ലൈന്‍മാന്‍ ശ്രീനിവാസ് ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു പിഴ അടക്കേണ്ടി വന്നത്. അഞ്ഞുറ് രൂപയായിരുന്നു പിഴയിട്ടത്.

തുടര്‍ന്ന് അന്ന് തന്നെ പോലീസ് സ്‌റ്റേഷനിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു ലൈന്‍മാന്‍. 6.66 ലക്ഷം രൂപ പോലീസ് സ്‌റ്റേഷന്‍ വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇത് കാട്ടിയാണ് വൈദ്യുതി വിച്ഛേദിച്ചതെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ രണ്‍വീര്‍ സിംഗിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തെ തുടര്‍ന്ന് പോലീസ്, വൈദ്യുതി ഡിപ്പാര്‍ട്ടുമെന്റുകളിലെ ഉദ്യോഗസ്ഥര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുകയും രാത്രി തന്നെ വൈദ്യുതി പുനസ്ഥാപിക്കുകയും ചെയ്തു.

Explainer: എന്താണ് പ്രളയസെസ്? പരിധിയില്‍പ്പെടുന്ന ഉല്‍പന്നങ്ങളും സേവനങ്ങളും ഏതൊക്കെ?

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍