UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധം: സുപ്രിം കോടതി

ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 139 എഎ സ്ഥിരീകരിച്ചാണ് ഇതെന്ന് ജസ്റ്റിസ് എ.കെ. സിക്രി, എസ്. അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് സുപ്രിം കോടതി. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. പാന്‍ നമ്പരുമായി ആധാര്‍ ലിങ്ക് ചെയ്യാതെതന്നെ 2018-19 വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് ശ്രേയ സെന്‍, ജയശ്രീ സത്പുതെ എന്നിവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

സുപ്രിം കോടതിയില്‍ വിഷയം പരിഗണനയിലായത് കൊണ്ടാണ് ഹൈക്കോടതി ആ ഉത്തരവ് പുറപ്പെടുവിച്ചത്. അതിന് ശേഷം സുപ്രിം കോടതി തന്നെ വിഷയത്തില്‍ തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ് എന്ന് ബെഞ്ച് നിരീക്ഷിച്ചു. ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 139 എഎ സ്ഥിരീകരിച്ചാണ് ഇതെന്ന് ജസ്റ്റിസ് എ.കെ. സിക്രി, എസ്. അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

ആധാര്‍ പദ്ധതിക്ക് ഭരണഘടനാപരമായ മൂല്യമുണ്ടെന്ന് 2018 സെപ്റ്റംബര്‍ 26ന് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ നിയമത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യമെന്നു വിലയിരുത്തിയ കോടതി, നിര്‍ണായകമായ രണ്ടു വകുപ്പുകളും ഒരു ഉപവകുപ്പുകള്‍ റദ്ദാക്കിയിരുന്നു. സ്വകാര്യകമ്പനികള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശിക്കുന്ന സെക്ഷന്‍ 33 (2), ദേശീയ സുരക്ഷയ്ക്കായി വിവരങ്ങള്‍ കൈമാറണമെന്ന് നിര്‍ദേശിക്കുന്ന സെക്ഷന്‍ 57, ആധാര്‍ സംബന്ധിച്ച് വ്യക്തികള്‍ക്ക് പരാതി നല്‍കാന്‍ അനുവദിക്കാത്ത സെക്ഷന്‍ 47 എന്നി വകുപ്പുകളായിരുന്നു ഒഴിവാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍