UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കള്ളവോട്ട്: പഞ്ചായത്തംഗം സലീനയെ അയോഗ്യക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി

കള്ള വോട്ട് ചെയ്തവര്‍ക്കും എല്‍ഡിഎഫ് പോളിംഗ് ഏജന്റിനെതിരെയും നടപടിയുണ്ടാകും.

കാസര്‍ഗോഡ് മണ്ഡലത്തിന്റെ ഭാഗമായ പയ്യന്നൂരിലെ ബൂത്തില്‍ കള്ളവോട്ട് ചെയ്ത പഞ്ചായത്തംഗം സലീനയെ അയോഗ്യക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സലീനയെ കൂടാതെ കള്ളവോട്ട് ചെയ്ത പദ്മിനി, സുമയ്യ എന്നിവര്‍ക്കെതിരെയും ക്രിമനല്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി.

പയ്യന്നൂരിലെ ബൂത്തില്‍ നടന്നത് ഓപ്പണ്‍ വോട്ട് അല്ല, കള്ള വോട്ട് തന്നെയാണ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പത്രസമ്മേളനത്തില്‍ പറഞ്ഞു. പയ്യന്നൂര്‍ പിലാത്തറ യുപി സ്‌കൂളിലെ പോളിംഗ് സ്റ്റേഷനില്‍ നടന്നത് കള്ളവോട്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്.

നേരത്തെ പദ്മിനി, സലീന, സുമയ്യ എന്നിവര്‍ ചെയ്ത വോട്ടുകള്‍ ഓപ്പണ്‍ വോട്ടുകള്‍ ആണ് എന്നായിരുന്നു സിപിഎമ്മിന്റെ വാദം. ഇത് തള്ളിക്കൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വെളിപ്പെടുത്തല്‍. സിപിഎം പഞ്ചായത്ത് അംഗം അടക്കമുള്ളവരാണ് കള്ളവോട്ട് ചെയ്തതായി തെളിഞ്ഞത്.

കള്ള വോട്ട് ചെയ്തവര്‍ക്കും എല്‍ഡിഎഫ് പോളിംഗ് ഏജന്റിനെതിരെയും നടപടിയുണ്ടാകും. വോട്ടെടുപ്പ് ദിവസം 11 മണിക്ക് ശേഷം യുഡിഎഫിന്റെ ഏജന്റുമാര്‍ ബൂത്തിലുണ്ടായിരുന്നു. കള്ളവോട്ട് ചെയ്യാന്‍ എല്‍ഡിഎഫ് ഏജന്റ് സഹായിച്ചു.

കള്ളവോട്ട് പിടിക്കുക എന്ന വെബ് കാസ്റ്റിംഗിന്റെ ഉദ്ദേശ്യം സാധിച്ചു. ബൂത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തും. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍