UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരാജയത്തിന് കാരണം ഇവിഎം മെഷീന്‍ അട്ടിമറിയെന്ന് ഊര്‍മിള മണ്ഡോദ്കര്‍

കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു നോര്‍ത്ത് മുംബൈ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണം ഇവിഎം മെഷീന്‍ അട്ടിമറിയെന്ന് നടിയും മുംബൈ നോര്‍ത്ത് ലോക്‌സഭാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഊര്‍മിള മണ്ഡോദ്കര്‍. ഇവിഎം നമ്പറിലും ഫോമിലെ ഒപ്പുകളിലും വലിയ വ്യത്യാസമുണ്ടെന്നാണ് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം ഊര്‍മിള ആരോപിച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു നോര്‍ത്ത് മുംബൈ. മണ്ഡലത്തില്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയെക്കാള്‍ മൂന്നു ലക്ഷം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു നടി. ഗോപാല്‍ ഷെട്ടി അഞ്ച് ലക്ഷത്തിനു മുകളില്‍ വോട്ടുകള്‍ നേടിയപ്പോള്‍ ഊര്‍മിളയ്ക്കു ലഭിച്ചത് ഒരുലക്ഷത്തിഎഴുപത്തി ആറായിരം വോട്ടുകളാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്നും നാലുലക്ഷത്തില്‍ അധികം വോട്ടുകള്‍ നേടിയാണ് ഗോപാല്‍ ഷെട്ടി വിജയിച്ചു കയറിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍