UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കളം പിടിച്ച് എല്‍ഡിഎഫ്; ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ്സിന്റെ സാധ്യത പട്ടിക ഇങ്ങനെ

ഉമ്മന്‍ ചാണ്ടിയടക്കം 4 എംഎല്‍എമാരാണു പട്ടികയിലുളളത്. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ എല്ലാ സിറ്റിങ് എംപിമാരുടെയും പേരുകള്‍ വീണ്ടും നിര്‍ദേശിക്കും.

ലോകസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ എല്‍ഡിഎഫ് കേരളത്തില്‍ സ്ഥാനാര്‍ഥകളെ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസില്‍ ഇപ്പോഴും ആശയകുഴപ്പം അവസാനിച്ചിട്ടില്ല. സ്ഥാനാര്‍ഥികള്‍ക്കായിട്ടുള്ള കോണ്‍ഗ്രസിന്റെ സാധ്യത പട്ടികയില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദേശിച്ചേക്കും. ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കണമെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് സംസ്ഥാന നേതൃത്വം അഭ്യര്‍ഥിക്കാനാണ് ഇവിടത്തെ ചര്‍ച്ചകളിലെ ധാരണ. മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വയനാട്ടിലേക്ക് നിര്‍ദ്ദേശിച്ചേക്കാനും സാധ്യതയുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാധ്യത പട്ടിക ഇന്ന് രാവിലെ 11ന് ഡല്‍ഹിയില്‍ ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി ചര്‍ച്ച ചെയ്ത തീരുമാനിക്കും.

Read: അങ്കത്തിന് മുന്നേ ‘ജയന്റ്’ കളമൊഴിഞ്ഞ മണ്ഡലത്തിലെ ഈ ‘ജയന്റ് കില്ലറി’നെ പരിചയപ്പെടാം

സംഘടനാച്ചുമതലയുള്ള കെ.സി. വേണുഗോപാലിന് യുഡിഎഫിന്റെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നായ വയനാട്ടിലേക്ക് നിര്‍ദ്ദേശം എത്തിയേക്കുമെന്നും കരുതുന്നുണ്ട്. മുസ്‌ലിം ലീഗ് ഉള്‍പ്പടെയുള്ളവര്‍ കെസി വേണുഗോപാലിന്റെ കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയുടെയും തുടര്‍ന്ന് മറ്റു നേതാക്കളുമായുള്ള ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തില്‍ തയാറാക്കിയ സാധ്യതാ പട്ടികയാണ് ഇന്നു സ്‌ക്രീനിങ് കമ്മിറ്റിയില്‍ വയ്ക്കുന്നത്. ഉമ്മന്‍ ചാണ്ടിയടക്കം 4 എംഎല്‍എമാരാണു പട്ടികയിലുളളത്. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ എല്ലാ സിറ്റിങ് എംപിമാരുടെയും പേരുകള്‍ വീണ്ടും നിര്‍ദേശിക്കും.

തിരുവനന്തപുരം- ശശി തരൂര്‍

ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ്

മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്

പത്തനംതിട്ട- ആന്റോ ആന്റണി

ആലപ്പുഴ- കെ സി വേണുഗോപാല്‍, ഷാനിമോള്‍ ഉസ്മാന്‍, പി.സി വിഷ്ണുനാഥ്

ഇടുക്കി- ഉമ്മന്‍ ചാണ്ടി, ജോസഫ് വാഴയ്ക്കന്‍, ഡീന്‍ കുര്യാക്കോസ്

എറണാകുളം- കെ വി തോമസ്

തൃശൂര്‍ – വി എം സുധീരന്‍, ടി എന്‍ പ്രതാപന്‍, കെ പി ധനപാലന്‍

ചാലക്കുടി- ബെന്നി ബഹനാന്‍, വി ജെ പൗലോസ്, മാത്യു കുഴല്‍നാടന്‍

ആലത്തൂര്‍- എ പി അനില്‍കുമാര്‍, രമ്യ ഹരിദാസ്, എ ശ്രീലാല്‍

പാലക്കാട്- വി കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, ലതികാ സുഭാഷ്

വടകര- മുല്ലപ്പള്ളി രാമചന്ദ്രന്‍, ടി സിദ്ദിഖ്

കോഴിക്കോട്- എം കെ രാഘവന്‍

കണ്ണൂര്‍- കെ സുധാകരന്‍

വയനാട്- ടി സിദ്ദിഖ്, ഷാനിമോള്‍ ഉസ്മാന്‍, കെ മുരളീധരന്‍, എം എം ഹസന്‍, ടി ആസഫലി

കാസര്‍കോട്- ബി സുബ്ബയ്യ റായ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍