UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘എന്നേക്കാള്‍ അനുഭവസമ്പത്തുള്ള നേതാക്കള്‍ വിലയിരുത്തല്‍ നടത്തും’; ആലപ്പുഴയിലെ പരാജയത്തെക്കുറിച്ച് ഷാനിമോള്‍

9213 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എ എം ആരീഫാണ് ഷാനിമോളേ പരാജയപ്പെടുത്തിയത്.

ആലപ്പുഴയിലെ പരാജയത്തെക്കുറിച്ച് പ്രതികരിച്ച് യുഡിഎഫ് ഷാനിമോള്‍ ഉസ്മാന്‍. ‘എന്തെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടെന്ന് പറയാന്‍ സമയമായിട്ടില്ല പരാജയത്തെക്കുറിച്ച് എന്നേക്കാള്‍ അനുഭവസമ്പത്തുള്ള നേതാക്കള്‍ വിലയിരുത്തല്‍ നടത്തും’ എന്നാണ് ഷാനിമോള്‍ പറഞ്ഞത്. 9213 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എ എം ആരീഫാണ് ഷാനിമോളേ പരാജയപ്പെടുത്തിയത്.

കേരളത്തിലെ 20 സീറ്റുകളില്‍ 19ഉം യുഡിഎഫ് നേടിയപ്പോള്‍ ഒരു സീറ്റ് മാത്രമാണ് എല്‍ഡിഎഫിന് നിലനിര്‍ത്താന്‍ സാധിച്ചത്. ആലപ്പുഴ മാത്രമാണ് യുഡിഎഫിന് നഷ്ടമായിത്. കേരളത്തില്‍ കോണ്‍ഗ്രസ് സഖ്യത്തിന് തരംഗം ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും ദേശീയ തലത്തില്‍ യുപിഎ തകര്‍ന്നടിയിുകയായിരുന്നു.

Read: ഷാനിമോള്‍ ഉസ്മാനോട് ആലപ്പുഴ ചെയ്തത് ചതി

542 സീറ്റുകളില്‍ എന്‍ഡിഎ 349 സീറ്റാണ് പിടിച്ചത്. ബിജെപി തനിച്ച് മാത്രം 303 സീറ്റുകള്‍ നേടിയിട്ടുണ്ട്. കോണ്‍ഗ്രസിന് 52 സീറ്റും യുപിഎയ്ക്ക് 85 സീറ്റുകളാണ് ലഭിച്ചത്. ഇത്തവണയും പ്രതിപക്ഷ നേതാവിന്റെ പദവി പോലും കിട്ടാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍