UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രക്തം സാക്ഷി; വടകരയിലെ ജയത്തിന് പി ജയരാജനെ ലക്ഷ്യമിട്ട് കെ കെ രമയുടെ പ്രതികരണം

‘കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലില്‍ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങള്‍ക്ക്, താലിയറ്റുപോയ സഹോദരിമാര്‍ക്ക്, കണ്ണീരുണങ്ങാത്ത അമ്മമാര്‍ക്ക് ഞങ്ങളീ വിജയം സമര്‍പ്പിക്കുന്നു…’

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ ജയത്തിലേക്ക് അടുത്തോണ്ടരിക്കുമ്പോള്‍ സിപിഎം സ്ഥാനാര്‍ഥി പി ജയരാജനെ ലക്ഷ്യമിട്ട് ആര്‍എംപി നേതാവ് .കെ കെ രമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വട കരയില്‍ ജയരാജിനേക്കാള്‍ അമ്പത്തിനായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് മുരളീധരന്‍ മുന്നേറുന്നത്. ‘രക്തം സാക്ഷി’ എന്ന് എഴുതിയ ടിപി ചന്ദ്രശേഖരന്റെ ചിത്രത്തോടൊപ്പമായിരുന്നു രമയുടെ പോസ്റ്റ്.

‘കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലില്‍ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങള്‍ക്ക്, താലിയറ്റുപോയ സഹോദരിമാര്‍ക്ക്, കണ്ണീരുണങ്ങാത്ത അമ്മമാര്‍ക്ക് ഞങ്ങളീ വിജയം സമര്‍പ്പിക്കുന്നു… കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസുകള്‍ക്ക് സ്‌നേഹാഭിവാദ്യങ്ങള്‍…’ എന്നാണ് രമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Read: ഇത് വെറുമൊരു തരംഗമല്ല, കൊടുങ്കാറ്റാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍