UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മതില്‍ ഇന്ന് നാലുമണിക്ക് ആരംഭിക്കും; പിന്തുണ പ്രഖ്യാപിച്ച് ലണ്ടനില്‍ മനുഷ്യച്ചങ്ങല

വനിതാ മതിലില്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യന്‍ കാളി പ്രതിമയ്ക്ക് മുന്നില്‍ വരെ ദേശീയപാതയില്‍ 620 കി.മീ ആണ്‌ തീര്‍ക്കുന്നത്.

പുതുവര്‍ഷദിനത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ വനിതാമതിലിന് നാലുമണിക്ക് ആരംഭിക്കും. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീ ഉറപ്പാക്കാനും ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ വിവിധ സമുദായിക സംഘടനകളുടെ പിന്തുണയോടെ ചേര്‍ന്ന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യന്‍ കാളി പ്രതിമയ്ക്ക് മുന്നില്‍ വരെ ദേശീയപാതയില്‍ 620 കി.മീ ആണ്‌ തീര്‍ക്കുന്നത്.

അതേസമയം വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ലണ്ടനില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ഇടതുപക്ഷ സംഘടനകളുടെയും എഴുത്തുകാരുടെയും മലയാളി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സെന്‍ട്രല്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആസ്ഥാനമായ ഇന്ത്യ ഹൗസിന് മുന്നിലാണു മനുഷ്യച്ചങ്ങല ഒരുക്കിയത്. നൂറിലേറെ പ്രവര്‍ത്തകര്‍ ചങ്ങലയുടെ ഭാഗമായി.

വനിതാ മതില്‍ എതിര്‍ക്കപ്പെട്ടത് ഏതൊക്കെ വിധത്തില്‍?

ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടന സമീക്ഷയുടെയും, വനിതാവിഭാഗമായ സ്ത്രീ സമീക്ഷയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍, ക്രാന്തി, ചേതന, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍, പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകരാണ് മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍