ആറു മാസം പോലും വനിതാ ബസ്സ് ഓടില്ല എന്നു വിധിയെഴുതിയവര്‍ക്കു മുന്നിലേക്കാണ് ഈ പെണ്‍കൂട്ടം രണ്ടു ബസ്സുകളുമായി നിരത്തിലിറങ്ങിയത്.
1999ല്‍, വനിത ബസ്സുമായി തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍-തിരുവില്വാമല റൂട്ടിലിറങ്ങിയ ഇവരെ, ‘വളയിട്ട കൈകള്‍ വളയം പിടിക്കുമ്പോള്‍’ എന്നടക്കം തലക്കെട്ടെഴുതി മാധ്യമങ്ങളും ആഘോഷിച്ചു. പുരുഷന്മാര്‍ അടക്കിഭരിച്ചിരുന്ന തൃശ്ശൂരിലെ നിരത്തുകളില്‍ ‘വനിത’ ഒരു വലിയ ചര്‍ച്ചയായി. വനിതകള്‍ ഓടിക്കുന്ന, വനിതാ കണ്ടക്ടറുള്ള ബസ്സ് കാണാനും അതില്‍ സഞ്ചരിക്കാനും ആളുകള്‍ ആഗ്രഹിച്ചു. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വനിതാ ട്രാന്‍സ്പോര്‍ട്ട് സംഘം എന്ന പേരിലറിയപ്പെട്ട തൃശ്ശൂര്‍ വനിതാ ട്രാന്‍സ്പോര്‍ട്ട് സഹകരണ സംഘത്തിന്റെ ചരിത്രത്തിലേക്കുള്ള കടന്നുവരവ് ഇങ്ങനെയെല്ലാമായിരുന്നു.
1999 നവംബര്‍ 7ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതിനു മുന്നേ തന്നെ, വര്‍ഷങ്ങളോളം ഒരു കൂട്ടം സ്ത്രീകള്‍ നിരന്തരമായി അധ്വാനിച്ചാണ് വനിതാ ബസ്സ് യാഥാര്‍ത്ഥ്യമാക്കിയത്. 1997-98 കാലഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായി നിലവില്‍ വന്ന സഹകരണ സംഘം, വനിതകള്‍ അന്നേ വരെ കടന്നു ചെന്നിട്ടില്ലായിരുന്ന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാനാണ് ആഗ്രഹിച്ചത്. ഓട്ടോമൊബൈല്‍ മേഖല അതിനായി തെരഞ്ഞെടുത്തതും സ്ത്രീകള്‍ക്ക് സാധ്യമല്ലാത്തതായി ഒന്നുമില്ല എന്ന് തെളിയിക്കാന്‍ വേണ്ടിത്തന്നെ. ഇന്ന് കെ.എസ്.ആര്‍.ടി.സി ബസ്സുകളിലും ട്രക്കുകളിലും വരെ ഡ്രൈവര്‍ സീറ്റില്‍ സ്ത്രീകളുണ്ട്. എന്നാല്‍, അത് അത്രയേറെ എളുപ്പമല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഇവരുടെ യാത്രയാരംഭിക്കുന്നത്.
ആറു മാസം പോലും വനിതാ ബസ്സ് ഓടില്ല എന്നു വിധിയെഴുതിയവര്‍ക്കു മുന്നിലേക്കാണ് ഈ പെണ്‍കൂട്ടം രണ്ടു ബസ്സുകളുമായി നിരത്തിലിറങ്ങിയത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് യാതൊരു പരിചയവുമില്ലാത്ത മേഖലയിലേക്ക് ആത്മവിശ്വാസം മാത്രം കൈമുതലാക്കി കടന്നുവന്ന ഈ സ്ത്രീകള്‍ക്ക്, അന്നത്തെ ആര്‍ജവവും കാര്യപ്രാപ്തിയും ഇപ്പോഴും കൈമോശം വന്നിട്ടില്ല.
വിശദമായി വായിക്കാം : ആറു മാസം പോലും ഓടില്ല എന്ന് വിധി എഴുതി; ‘അടുക്കളയില്‍ നിന്നും പിടിച്ചു കൊണ്ടുവന്ന കുട്ടികളെ’ വെച്ച് നിരത്തിലിറങ്ങിയ തൃശൂരിലെ വനിത ബസ്സിന് 20 വയസ്
Read More :150 വര്‍ഷമായി എപ്പോഴും ഫലം തരുന്ന വൈക്കത്തെ പ്ലാവ്; വളരുന്നത് ഹോട്ടലിനുള്ളില്‍