UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാജാസില്‍ ആദ്യ വനിതാ ചെയര്‍ പേഴ്‌സണ്‍; എസ്എഫ്‌ഐ പാനലിന് മിന്നും ജയം

മൃദുലയുള്‍പ്പടെ എസ്എഫ്‌ഐയുടെ പാനലില്‍ ഏഴു പെണ്‍കുട്ടികളാണ് മത്സരിച്ചത്

മഹരാജാസ് കോളേജില്‍ വര്‍ഷങ്ങളായി എസ്എഫ്‌ഐയുടെ മേധാവിത്വം തന്നെയാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും മാറ്റം ഒന്നുമുണ്ടായില്ലെങ്കിലും വിപ്ലവകരമായ മറ്റൊരു കാര്യം സംഭവിച്ചു. മഹരാജാസിന്റെ കലാലയ രാഷ്ട്രീയ ചരിത്രത്തിലെ ഏഴ് പതിറ്റാണ്ടില്‍ ആദ്യമായാണ് ആദ്യമായി ഒരു വനിതാ പ്രതിനിധിയെ ഒരു വിദ്യാര്‍ഥി സംഘടന മുന്നില്‍ നിര്‍ത്തിയതും വിജയിപ്പിച്ചതും ഈ തെരഞ്ഞെടുപ്പിലാണ്. ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥി മൃദുലാ ഗോപി കോളേജിന്റെ ചെയര്‍പേഴ്സണായപ്പോള്‍ ദളിത് പക്ഷത്ത് നിന്നും ഒരു വനിതാ പ്രതിനിധി എന്ന നിലയിലും ഒരു നേട്ടമാണത്.

മൃദുലയുള്‍പ്പടെ എസ്എഫ്‌ഐയുടെ പാനലില്‍ ഏഴു പെണ്‍കുട്ടികളാണ് മത്സരിച്ചത്. ഇവര്‍ എല്ലാവരും വിജയിച്ചു. വൈസ് ചെയര്‍പേഴ്സന്‍ ഷഹാന മന്‍സൂര്‍, യുയുസിയായി ഇര്‍ഫാന,കോളേജ് യൂണിയനിലെ വനിത പ്രതിനിധികളായി സാരംഗി, ശ്രീലേഖ, മൂന്നാം വര്‍ഷ പ്രതിനിധിയായി സുനൈന ഷിനു, രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥി പ്രതിനിധിയായി വിദ്യ എന്നിവരാണ് വിജയിച്ച ആ പെണ്‍കുട്ടികള്‍.


ലോകത്താകമാനം നടക്കുന്ന സ്ത്രീകളുടെ പോരാട്ടങ്ങളോടുള്ള തങ്ങളുടെ ഐക്യപ്പെടലാണ് വനിതാ പ്രതിനിധിയെ മുന്നില്‍ നിര്‍ത്തിയന്നതെന്ന് എസ്എഫ്‌ഐ പറയുന്നത്. മഹാരാജാസിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ, കെഎസ്യു എന്നീ വിദ്യാര്‍ഥി സംഘടനകള്‍ക്ക് പുറമേ എബിവിപി, എഐഎസ്എഫ്, എഐഡിഎസ്ഒ, ക്യാമ്പസ് ഫ്രണ്ട്, ഫ്രറ്റേണിറ്റി എന്നീ സംഘടനകളും പ്രത്യേക പാനലുകളിലായി മത്സരിച്ചിരുന്നു.

എസ്എഫ്‌ഐ പാനല്‍ നിന്ന് വിജയിച്ചവര്‍

ചെയര്‍പേഴ്‌സന്‍: മൃദുല ഗോപി എ ജി
വൈസ്ബചെയര്‍പേഴ്‌സന്‍: ഷഹനാ മന്‍സൂര്‍
ജനബസെക്രട്ടറി : ജിഷ്ണു ടി ആര്‍
യുയുസി : ഇര്‍ഫാന പി. ഐ,രാഹുല്‍ കൃഷ്ണന്‍
ആര്‍ട്‌സ്‌ക്ലബ്ബ്ബസെക്രട്ടറി: അരുണ്‍ ജഗദീശന്‍
മാഗസീന്‍എഡിറ്റര്‍: രേതു കൃഷ്ണന്‍
ലേഡിറെപ് : സാരംഗി കെ, ശ്രീലേഖ ടി കെ

ഫസ്റ്റ് ഡിസി റെപ് : മുഹമ്മദ് തൊയിബ്
സെക്കന്‍ഡ് ഡിസി റെപ് : സിദ്ദു ദാസ്
തേഡ് ഡിസി റെപ് : സുനൈന ഷിനു

ഫസ്റ്റ് പിജി റെപ് : അനുരാഗ് ഇ കെ
സെക്കന്‍ഡ് പിജി റെപ് : വിദ്യ കെ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍