UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് ലോയ കേസില്‍ റോത്തഗിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയത് ഒന്നര കോടി

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാറിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയായിരുന്നു.

Avatar

അഴിമുഖം

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാറിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിക്ക് 1.21 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വിവരാവകാശ രേഖ. സൊഹ്റാബുദ്ധീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണക്കിടെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു ജസ്റ്റിസ് ലോയ.

മുന്‍ സോളിസിറ്റര്‍ ജനറലും, മുതിര്‍ന്ന അഭിഭാഷകനുമായ ഹരീഷ് സാല്‍വെക്കു പുറമെയാണ് മുന്‍ അറ്റോര്‍ണി ജനറല്‍ കൂടിയായ റോത്തഗിയെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതെന്ന് വിവരാവകാശ പ്രവര്‍ത്തകനായ ജതിന്‍ ദേശായി പറഞ്ഞു. ജസ്റ്റിസ് ലോയ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഏപ്രിലില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി. വൈ ചന്ദ്രചൂട് എന്നിവര്‍ അടങ്ങിയ ബഞ്ച് തള്ളിയിരുന്നു.

മഹാരാഷ്ട്രാ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് റോത്തഗി 11 തവണ സുപ്രീംകോടതിക്ക് മുമ്പാകെ ഹാജരായിരുന്നു. ഓരോ തവണയും ഫീസായി 11 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയത്. അതേസമയം സാല്‍വേക്ക് നല്‍കുന്ന പ്രൊഫഷണല്‍ ഫീസ് സംബന്ധിച്ച വിവരങ്ങളൊന്നും വിവരാവകാശ നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് ദേശായി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍