UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലബാര്‍ സിമെന്റ്സ് അഴിമതി; മുംബൈ കമ്പനിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

2003-2008 കാലത്ത് മലബാര്‍ സിമെന്റ്‌സിലേക്ക് ചാക്ക് ഇറക്കുമതി ചെയ്തിരുന്നത് റിഷി ടെക് ടെക്‌സില്‍ നിന്നായിരുന്നു.

മലബാര്‍ സിമെന്റ്‌സ് അഴിമതിക്കേസില്‍ മുംബൈ കമ്പനി റിഷി ടെക് ടെക്‌സിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വ്യവസായി വി എം രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ചാക്ക് അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തുള്ള കമ്പനിയാണ് റിഷി ടെക് ടെക്‌സ്. കേന്ദ്രഭരണപ്രദേശമായ ദാമനിലുള്ള കമ്പനിയുടെ ഓഫീസ് മന്ദിരമാണ് കോഴിക്കോട് നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

കമ്പനി കണ്ടുകെട്ടാനുള്ള ശുപാര്‍ശ എന്‍ഫോഴ്‌സ്‌മെന്റിന്റെ ഡല്‍ഹിയിലെ അതോറിറ്റി അംഗീകരിച്ചതോടെ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ദാമനിലെത്തി ഓഫീസ് ഏറ്റെടുത്തതായി അറിയിച്ച് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. റിഷി ടെക് ടെക്‌സിന്റെ ഓഫീസ് മന്ദിരവും അത് സ്ഥിതിചെയ്യുന്ന രണ്ടര ഏക്കറോളം വരുന്ന ഭൂമിയുമാണ് പിടിച്ചെടുത്തിരിക്കുന്നത്. കണ്ടുകെട്ടിയ സ്വത്തുകള്‍ക്ക് ഏകദേശം 67 ലക്ഷം രൂപയാണ് മതിപ്പുവില കണക്കാക്കുന്നത്.

2003-2008 കാലത്ത് മലബാര്‍ സിമെന്റ്‌സിലേക്ക് ചാക്ക് ഇറക്കുമതി ചെയ്തിരുന്നത് റിഷി ടെക് ടെക്‌സില്‍ നിന്നായിരുന്നു.ചാക്ക് ഇറക്കുമതിയില്‍ ഉദ്യോഗസ്ഥരും വി എം രാധാകൃഷ്ണനും ചേര്‍ന്ന് നാലര കോടിയുടെ അഴിമതി നടത്തിയതായി നേരത്തേ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതില്‍ മൂന്നരക്കോടി രൂപയും ലഭിച്ചത് രാധാകൃഷ്ണനായിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി.

നേരത്തെ വി എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഉത്തരവിറക്കിയിരുന്നെങ്കിലും ഇതിന് ഹൈക്കോടതില്‍ നിന്ന് സ്റ്റേ കിട്ടിയിരുന്നു. ഇപ്പോള്‍ റിഷി ടെക് ടെക്‌സിനെതിരായ നടപടി കാണിച്ച് ആ ഹൈക്കോടതി സ്റ്റേ നീക്കാനുള്ള ഒരുക്കത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റ്.

Explainer: എന്താണ് പ്രളയസെസ്? പരിധിയില്‍പ്പെടുന്ന ഉല്‍പന്നങ്ങളും സേവനങ്ങളും ഏതൊക്കെ?

 

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍