UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറം കേന്ദ്രീകരിച്ച് മാസം 1000-ത്തോളം പേരെ മതംമാറ്റുന്നു: കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് അഹിര്‍

ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലീമുകളാക്കുകയാണ്-ഹന്‍സ്രാജ്

മലപ്പുറം കേന്ദ്രീകരിച്ച് മാസം തോറും ആയിരത്തോളം പേരെ മതംമാറ്റുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് അഹിറിന്റെ ഗുരുതര ആരോപണം. മലപ്പുറം ജില്ലയില്‍ വ്യാപകമായ മതംമാറ്റം നടക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ ഒരു കേന്ദ്രത്തില്‍ ആയിരത്തോളം പേരെയാണ് ഒരുമാസം മതംമാറ്റികൊണ്ടിരിക്കുന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലീമുകളാക്കുകയാണ്.

മേയില്‍ കേരളത്തില്‍ എത്തിയപ്പോള്‍ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ദാരിദ്ര്യമാണോ തൊഴിലില്ലായ്മയാണോ ഭീഷണിയാണോ മതംമാറ്റത്തിന് കാരണമെന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെയും സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തന്നിട്ടില്ല.

ഹാദിയാകേസിലെ സുപ്രീംകോടതി നിര്‍ദേശത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുവേ ആയിരുന്നു മന്ത്രിയുടെ ആരോപണം. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. എന്‍.ഐ.എ അക്കാര്യം അന്വേഷിക്കുന്നുണ്ട്. എന്താണ് അവിടെ നടക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്താനാവുമെന്നും ഹൈദരാബാദില്‍ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍