UPDATES

രണ്ടാമൂഴത്തിലെ മോദിയുടെ ആദ്യ വിദേശയാത്ര മാലിദ്വീപിലേക്ക്

മാലിദ്വീപിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ജൂണ്‍ ആദ്യവാരം തന്നെ മോദി എത്തുമെന്നാണ്.

രണ്ടാംതവണയും പ്രധാനമന്ത്രിപദത്തിലേക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ് നരേന്ദ്ര മോദി. കഴിഞ്ഞ തവണ പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിയെ ഏറെ വിമര്‍ശിച്ച ഒന്ന് വിദേശപര്യടനത്തിനായിരുന്നു. എന്നാ ഈ വിമര്‍ശനങ്ങളെ വകവയ്ക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് പിടിഐയെ ഉദ്ധരിച്ചുള്ള ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ട്്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മാലിദ്വീപിലേക്കാണ് മോദിയുടെ ആദ്യ സന്ദര്‍ശനം. ജൂണ്‍ പകുതിയോടെയാകും അദ്ദേഹം മാലദ്വീപ് സന്ദര്‍ശിക്കുക.

എന്നാല്‍ മാലിദ്വീപിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ജൂണ്‍ ആദ്യവാരം തന്നെ മോദി എത്തുമെന്നാണ്. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് നരേന്ദ്രമോദി മാലിദ്വീപില്‍ എത്തുന്നത്. 2108 നവംബറില്‍ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മോദി പങ്കെടുത്തിരുന്നു.

നേരത്തെ അബ്ദുള്ള യാമീന്‍ പ്രസിഡന്റായിരുന്ന സമയത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് അത് രൂക്ഷമാവുകയും ചെയ്തു.

എന്നാല്‍ പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ സ്വാലിഹ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. മോദി സ്വാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തതിന്റെ പിന്നാലെ വിദേശകാര്യമന്ത്രി സുക്ഷമ സ്വരാജും മാലിദ്വീപ് സന്ദര്‍ശിച്ചിരുന്നു.

Read: ഇമ്രാൻ ഖാൻ വിളിച്ചു; ഭീകരവാദത്തിന്റെ അന്തരീക്ഷമില്ലാത്ത മേഖലയെ സൃഷ്ടിച്ചെടുക്കണെന്ന് മോദി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍