UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അഭിലാഷ് ടോമിയുടെ ജീവന്‍ രക്ഷിക്കുന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു’: പ്രധാനമന്ത്രി മന്‍ കി ബാത്തില്‍

‘ഇത്രവലിയ അപകടത്തിലും അദ്ദേഹം കാണിക്കുന്ന മനഃശ്ശക്തി എല്ലാവര്‍ക്കും മാതൃകയാണ്. രാജ്യത്തെ യുവാക്കള്‍ക്ക് മാതൃകയാണ് അഭിലാഷ് ടോമി’

ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സിനിടെ പായ്‌വഞ്ചിയില്‍ അപകടത്തിലായ മലയാളി നാവികസേന ഉദ്യോഗസ്ഥന്‍ അഭിലാഷ് ടോമിയുടെ ധൈര്യത്തില്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് അഭിലാഷ് ടോമിയെ അനുമോദിച്ച് മോദി എത്തിയത്. പ്രഭാഷണത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു മോദി, അഭിലാഷിനെക്കുറിച്ച് സംസാരിച്ചത്.

മന്‍ കി ബാത്ത് കേള്‍ക്കാം

‘അഭിലാഷ് ടോമിയുടെ ജീവന്‍ എങ്ങനെ രക്ഷിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നു. ഫോണില്‍ അഭിലാഷ് ടോമിയുമായി സംസാരിച്ചിരുന്നു. ഇത്രവലിയ അപകടത്തിലും അദ്ദേഹം കാണിക്കുന്ന മനഃശ്ശക്തി എല്ലാവര്‍ക്കും മാതൃകയാണ്. രാജ്യത്തെ യുവാക്കള്‍ക്ക് മാതൃകയാണ് അഭിലാഷ് ടോമി.ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് അദ്ദേഹം ജീവനുവേണ്ടി പോരാടിയത്. അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നു. അഭിലാഷ് ടോമി രാജ്യത്തെ എല്ലാ യുവാക്കള്‍ക്കും പ്രചോദനമാകുമെന്നാണ് കരുതുന്നത്.’ എന്നായിരുന്നു മോദിയുടെ പ്രഭാഷണം.

മരണം മുന്നില്‍ കണ്ട മൂന്ന് രാത്രിയും രണ്ടര പകലും; അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെ

അപകടത്തില്‍ പെടുമ്പോള്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മൂന്നാം സ്ഥാനത്ത്; കൊടുങ്കാറ്റ് കവര്‍ന്ന വിജയസ്വപ്നം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍